'അനധികൃത സ്വത്തും വിയര്‍പ്പിന്റെ വിലയും'; അറുതിയില്ലാതെ മാത്യു കുഴല്‍നാടന്‍ - സി എന്‍ മോഹനന്‍ പോര്

'അനധികൃത സ്വത്തും വിയര്‍പ്പിന്റെ വിലയും'; അറുതിയില്ലാതെ മാത്യു കുഴല്‍നാടന്‍ - സി എന്‍ മോഹനന്‍ പോര്

ഞാന്‍ അനധികൃതമായി സമ്പാദിച്ചു എന്ന് പറയുന്ന സ്വത്ത് എവിടെ എന്ന് കുഴല്‍നാടന്‍ പറയാന്‍ തയ്യാറാകണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു
Updated on
2 min read

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചുള്ള ആരോപണങ്ങളും പരിഹാസങ്ങളും പരസ്പരം തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും. മാനനഷ്ടക്കേസ് നോട്ടീസില്‍ വരെ എത്തിനില്‍ക്കുന്ന ആരോപണങ്ങളില്‍ പോര് ഇതിന് ശേഷം മൂര്‍ച്ഛിക്കുകയാണ്.

നിയമസ്ഥാപനം വഴി മാത്യു കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സി എന്‍ മോഹനന്റെ പരാമര്‍ശത്തില്‍ നഷ്ടപരിഹാരവും ഖേദവും ആവശ്യപ്പെട്ടുള്ള വക്കീല്‍ നോട്ടീസിന്, മോഹനന്‍ നല്‍കിയ മറുപടിയെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരുന്നു. അതിന് മറുപടിയുമായി സിഎന്‍ മോഹനന്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് വീണ്ടും രംഗം സജീവമായത്. സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങില്‍ ചേര്‍ച്ചക്കുറവുണ്ടെന്നും ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ നിലപാട്.

ഉന്നയിച്ച ഒരു കാര്യങ്ങളില്‍ നിന്നും പിന്നോട്ടില്ല വിഴുങ്ങിയത് കുഴല്‍നാടന്‍

സി എന്‍ മോഹനന്‍

മാത്യു കുഴല്‍ നാടനെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോവുകയോ വിഴുങ്ങുകയോ ചെയ്തിട്ടില്ല ഉറച്ചനില്‍ക്കുന്നുവെന്ന് സി എന്‍ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാത്യു കുഴല്‍ നാടന്‍ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നാണ് ആരോപണം. ഉന്നയിച്ച ഒരു കാര്യങ്ങളില്‍ നിന്നും പിന്നോട്ടില്ല. വിഴുങ്ങിയത് കുഴല്‍നാടനാണെന്നും സി എന്‍ മോഹനന്‍ ആരോപിച്ചു. വക്കീല്‍ നോട്ടീസിന് താന്‍ നല്‍കിയ മറുപടി വാര്‍ത്തയാക്കാത്തത് മാധ്യമങ്ങളുടെ ലൈംലൈറ്റിന് മുന്നില്‍ നില്‍ക്കാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ടാണെന്നും സി എന്‍ മോഹനന്‍ എറണാകുളത്ത് വ്യക്തമാക്കി.

'അനധികൃത സ്വത്തും വിയര്‍പ്പിന്റെ വിലയും'; അറുതിയില്ലാതെ മാത്യു കുഴല്‍നാടന്‍ - സി എന്‍ മോഹനന്‍ പോര്
'വീണ എത്ര കമ്പനികളില്‍നിന്ന് എത്ര കോടി വാങ്ങിയെന്നാണ് ചോദ്യം'; സിപിഎമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ വാങ്ങിയ സ്വത്തിന്റെ മൂല്യം ഒരുകോടി 32 ലക്ഷത്തില്‍നിന്ന് 7 കോടിയായി മാറിയതെങ്ങിനെയാണെന്നും സിഎന്‍ മോഹനന്‍ ചോദിച്ചു. ദുബായിയില്‍ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ 9 കോടി മുടക്കിയെന്ന് പറയുന്നു. അതിനുള്ള വരുമാനം എവിടെനിന്നാണ് ബാംഗ്ലൂര്‍ ഗുവാഹത്തി ഡല്‍ഹി കൊച്ചി എന്നിടങ്ങളില്‍ ചിലവഴിച്ച തുകയുടെ സോഴ്‌സ് വ്യക്തമാക്കണം. കേരളത്തില്‍ ചിലവഴിച്ചത് രണ്ടര കോടി രൂപയാണ്. ഈ പണത്തിന്റെ സ്രോതസ് എന്തെന്ന് വെളിപ്പെടുത്തണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.

കുഴല്‍ നാടനെതിരെ പുതുതായൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. ഉന്നയിച്ചത് 2021 മാര്‍ച്ച് മാസത്തില്‍ മാത്യു കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അവ്യക്തത ഉണ്ടെന്നാണെന്നാണ്. രേഖകള്‍ പ്രകാരം മാത്യു കുഴല്‍നാടന് മുപ്പത്തിയഞ്ച് കോടിയുടെ ആസ്തിയുണ്ട്. കൂടാതെ പിതൃസ്വത്തായി നാലര കോടി രൂപയും മുപ്പതര കോടി രൂപയുടെ സ്വയാര്‍ജിത സ്വത്തും.

'അനധികൃത സ്വത്തും വിയര്‍പ്പിന്റെ വിലയും'; അറുതിയില്ലാതെ മാത്യു കുഴല്‍നാടന്‍ - സി എന്‍ മോഹനന്‍ പോര്
മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

ഭാര്യക്കും കുഴല്‍നാടനും 95 ലക്ഷം രൂപയാണ് വരുമാനം എന്നാല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ സമ്പാദ്യം 32 ഇരട്ടിയാണ് ആ വ്യത്യാസം എങ്ങനെയെന്ന് കുഴല്‍നാടന്‍ വ്യക്തമാക്കണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. കെഎംഎന്‍പി എന്ന സ്ഥാപനത്തെ പറ്റി എനിക്ക് അറിയില്ലെന്നും, കുഴല്‍നാടന്റെ ഡിക്ലറേഷന്‍ നിന്നാണ് സ്ഥാപനത്തിന്റ പേര് അറിഞ്ഞതെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. മാത്യു കുഴല്‍ നാടന്‍ എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടില്ല. വക്കീല്‍ നോട്ടീസ് അയച്ചത് കെഎംഎന്‍പി എന്ന സ്ഥാപനമാണ്, അവര്‍ക്കെതിരെ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും മോഹനന്‍ വ്യക്തമാക്കി.

'കെഎംഎന്‍പി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സിഎന്‍ മോഹനന്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. ഇതുകൊണ്ടൊന്നും എന്നെ തളര്‍ത്താന്‍ ഇവര്‍ക്കാകില്ല. ഞങ്ങള്‍ നിയമടനപടികളുമായി മുന്നോട്ടു പോകും'. എന്നായിരുന്നു രാവിലെ ഫേസ്ബുക്ക് വീഡിയോയില്‍ മാത്യു കുഴല്‍ നാടന്‍ ആരോപിച്ചത്.

'അനധികൃത സ്വത്തും വിയര്‍പ്പിന്റെ വിലയും'; അറുതിയില്ലാതെ മാത്യു കുഴല്‍നാടന്‍ - സി എന്‍ മോഹനന്‍ പോര്
ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യം; ഉമേഷ് വള്ളിക്കുന്നിന് വീണ്ടും പോലീസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമസ്ഥാപനം കെഎംഎന്‍പി ലോയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നുമായിരുന്നു കെഎംഎന്‍പിയുടെ വക്കീല്‍ നോട്ടിസിന് സി എന്‍ മോഹനന്‍ നല്‍കിയ മറുപടി. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്നും അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് 2.5 കോടി രൂപ 7 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും കെഎംഎന്‍പി ലോയുടെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കാന്‍ മാത്യു കുഴല്‍നാടന്‍ നിയമസ്ഥാപനത്തെ ഉപയോഗിച്ചെന്നായിരുന്നു സിപിഎം എറണാകുളം ജില്ല സെക്രട്ടറി ആരോപിച്ചത്.

logo
The Fourth
www.thefourthnews.in