'ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ കഴിഞ്ഞില്ല', തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍

'ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ കഴിഞ്ഞില്ല', തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍

കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് നേടാനായത് അപകടകരമായ സാഹചര്യമാണെന്ന് എം വി ഗോവിന്ദന്‍
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത നിര്‍ണായക പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്റെ പ്രതികരണം.

കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടായെന്നും ക്രൈസ്തവരിലെയും എസ്എന്‍ഡിപിയിലെയും ഒരു വിഭാഗം ബിജെപിക്ക് അനുകുലമായി പ്രവര്‍ത്തിച്ചു. തൃശൂരില്‍ ബിജെപിക്കു സഹായമായത് ഇത്തരം സാഹചര്യമാണ്. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് നേടാനായത് അപകടകരമായ സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന ധാരണയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്തു. ഇതിനൊപ്പം ക്രൈസ്തവരിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി ചിന്തിച്ചു. ബിഷപ്പുമാരുള്‍പ്പെടെ ബിജെപിയുടെ വിരുന്നുകളില്‍ പങ്കെടുക്കുന്ന നിലയുണ്ടായി. ഇത് തൃശൂരില്‍ ഉള്‍പ്പെടെ സ്വാധീനിച്ചു.

'ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ കഴിഞ്ഞില്ല', തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍
വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു

സിപിഎമ്മിന്റെ ഉറച്ചവോട്ടായിരുന്ന ഈഴവ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതില്‍ എസിഎന്‍ഡിപിയെയും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ബിഡിജെഎസ് എന്ന പാര്‍ട്ടിയിലൂടെ എസ്എന്‍ഡിപിയില്‍ ബിജെപി നുഴഞ്ഞുകയറി. ഇതിന്റെ ഫലമായി എസ്എന്‍ഡിപിയില്‍ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി നിലപാട് എടുക്കുന്ന നിലയുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് വലിയ പ്രചാരണങ്ങള്‍ ഉണ്ടായതും ജനങ്ങളെ സ്വാധീനിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പിണറായിയുടെ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചു, മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിച്ചു എന്നിങ്ങനെയായിരുന്നു എം വി ഗോവിന്ദന്റെ വിശകലനങ്ങള്‍.

logo
The Fourth
www.thefourthnews.in