സമസ്തയ്ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം; മനസില്‍ മുഈനലി തങ്ങള്‍, നേതൃത്വത്തെ താത്പര്യം അറിയിച്ചു

സമസ്തയ്ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം; മനസില്‍ മുഈനലി തങ്ങള്‍, നേതൃത്വത്തെ താത്പര്യം അറിയിച്ചു

വഖഫ് മന്ത്രി വി അബ്ദുറഹ്മാനുമായി ചേര്‍ച്ചയിലല്ലാത്ത നിലവിലെ ചെയര്‍മാന്‍ ടി കെ ഹംസയെ മാറ്റുന്നതോടെ ആ പ്രശ്നത്തിനും പരിഹാരമായി
Updated on
2 min read

ഒരു വെടിക്ക് മൂന്ന് പക്ഷിയാണ് സിപിഎം നേത്യത്വത്തിന്റെ മനസ്സില്‍. മുസ്ലീംലീഗുമായി തെന്നി നില്‍ക്കുന്ന ഇ കെ വിഭാഗം സമസ്തക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ അവര്‍ക്കിടയിലെ അകല്‍ച്ച ഇനിയും കൂടും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ചില്ലറ കാര്യമല്ല. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നൊരാളാണ് അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നത്. ഒപ്പം വഖഫ് മന്ത്രി വി അബ്ദുറഹ്മാനുമായി ചേര്‍ച്ചയിലല്ലാത്ത നിലവിലെ ചെയര്‍മാന്‍ ടി കെ ഹംസയെ മാറ്റുന്നതോടെ ആ പ്രശ്നത്തിനും പരിഹാരമായി.

നിലവിലെ ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുഈനലിയെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യം കൂടി സിപിഎമ്മിനുണ്ടെന്ന് വേണം കരുതാൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആശീര്‍വാദത്തോടുകൂടി അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നത് മലബാറില്‍ നിന്നുള്ള രണ്ട് ജില്ലാ സെക്രട്ടറിമാരാണ്, കൂടെ, മന്ത്രിസഭയിലെ ഒരംഗവും. ഇടത് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുശാവറ അംഗത്തെയാണ് താത്പര്യം ആദ്യം അറിയിച്ചത്. പിന്നീട് സമസ്ത നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. ആ ചര്‍ച്ചയ്ക്കിടെയാണ് സമസ്തയുടെ പ്രതിനിധിയായി പാണക്കാട് മുഈനലി തങ്ങളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നല്‍കാന്‍ കഴിയുമോയെന്ന് സിപിഎം ആരാഞ്ഞത്. മുഈനലി തങ്ങളല്ലാത്ത മറ്റൊരാളെണെങ്കിലും അംഗീകരിക്കുമെന്നും അറിയിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം അറിയിക്കാമെന്ന് സമസ്തയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ മറുപടി നല്‍കി. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സമസ്ത തീരുമാനിച്ചാല്‍ മുസ്ലീംലീഗിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണത്. നിലവിലെ ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുഈനലിയെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യം കൂടി സിപിഎമ്മിനുണ്ടെന്ന് വേണം കരുതാൻ.

സമസ്തയ്ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം; മനസില്‍ മുഈനലി തങ്ങള്‍, നേതൃത്വത്തെ താത്പര്യം അറിയിച്ചു
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം സർക്കാർ റദ്ദാക്കി; ബില്‍ നിയമസഭ പാസാക്കി

സമസ്ത ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഎസ്‍സി ചെയര്‍മാനായിരുന്ന അഡ്വ. എം കെ സക്കീറിനെയോ മുന്‍ ചെയര്‍മാനായിരുന്ന കെ വി അബ്ദുല്‍ഖാദറിനെയോ നിയമിക്കാനാണ് ആലോചന

സാധാരണഗതിയില്‍ ഒപ്പം നില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന് പോലും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സിപിഎം നല്‍കാറില്ല. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990ല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത് മാത്രമാണ് ഇതിന് അപവാദം. അതുകൊണ്ട് തന്നെ ഇ കെ സമസ്തയ്ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള നീക്കങ്ങളോട് കാന്തപുരം വിഭാഗം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നേത്യത്വത്തിനുണ്ട്. സമസ്ത ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഎസ്‍സി ചെയര്‍മാനായിരുന്ന അഡ്വ. എം കെ സക്കീറിനെയോ മുന്‍ ചെയര്‍മാനായിരുന്ന കെ വി അബ്ദുല്‍ഖാദറിനെയോ നിയമിക്കാനാണ് ആലോചന.

സമസ്തയ്ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം; മനസില്‍ മുഈനലി തങ്ങള്‍, നേതൃത്വത്തെ താത്പര്യം അറിയിച്ചു
വഖഫ് നിയമന തീരുമാനം റദ്ദാക്കും; പിഎസ്‌സിക്ക് പകരം പുതിയ സംവിധാനം

മന്ത്രി വി അബ്ദുറഹ്മാനുമായുണ്ടായിരുന്ന തര്‍ക്കങ്ങളാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ് സൂചന

ഒന്നരവര്‍ഷം ബാക്കിനില്‍ക്കെയാണ് ടി കെ ഹംസ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നിറങ്ങുന്നത്. നാളെ നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തിന് ശേഷം ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് രാജിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും മന്ത്രി വി അബ്ദുറഹ്മാനുമായുണ്ടായിരുന്ന തര്‍ക്കങ്ങളാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ് സൂചന. സിപിഎം നേതൃത്വത്തോട് ഹംസ പരാതി പറഞ്ഞെങ്കിലും മന്ത്രിക്ക് അനുകൂലമായിരുന്നു നേത്യത്വത്തിന്റെ നിലപാട്. അടുത്തിടെ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗങ്ങളില്‍ ടി കെ ഹംസ പങ്കെടുക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നവെന്ന് മിനുട്സില്‍ എഴുതിയിരുന്നു. പതിവിന് വിപരീതമായി ടി കെ ഹംസ പി എ-യെ നിയമിച്ചതും അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in