'പാര്‍ട്ടിയോട് ചെയ്തത് കൊടുംചതി'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കൈവിട്ട് സിപിഎം
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കൈവിട്ട് സിപിഎം. നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തതത് കൊടുംചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ ആരോപിച്ചു. നിഖില്‍ പാര്‍ട്ടി അംഗമാണ്. അതുകൊണ്ടുതന്നെ വിഷയം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പാര്‍ട്ടിക്കാര്‍ ആരെങ്കിലും നിഖിലിനെ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.
കേരളത്തില്‍ പഠന കേന്ദ്രം ഇല്ലെന്നും കലിംഗ സര്‍വകലാശാല
അതേസമയം നിഖിലിനെതിരെ കലിംഗ സര്‍വകലാശാല നിയമനടപടികള്‍ ആരംഭിച്ചു. നിഖിലിനെതിരെ പരാതി നല്‍കാന്‍ കലിംഗ സര്‍വകലാശാല ലീഗല്‍ സെല്‍ വിലാസമടക്കമുള്ള രേഖകള്‍ ശേഖരിച്ചു തുടങ്ങി. കേരളത്തില്‍ പഠന കേന്ദ്രം ഇല്ലെന്നും കലിംഗ സര്‍വകലാശാല വ്യക്തമാക്കി.
നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ കായംകുളം എംഎസ്എം കോളേജ് നിഖിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം നത്താന്‍ ആറംഗ സമിതിയെയും കോളേജ് നിയോഗിച്ചിരുന്നു.