അരമനകളിലേക്കുള്ള ബിജെപി നേതാക്കളുടെ യാത്ര; പരിഹാസ്യം, മതനിരപേക്ഷ ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം

അരമനകളിലേക്കുള്ള ബിജെപി നേതാക്കളുടെ യാത്ര; പരിഹാസ്യം, മതനിരപേക്ഷ ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം

ന്യൂനപക്ഷ വിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍, അവരെ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമെന്നും സിപിഎം
Updated on
1 min read

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കണ്ടത് നാടകമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാർ അവരെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമ പരമ്പര തന്നെ അഴിച്ചുവിട്ട ബിജെപിയുടെ പ്രധാനമന്ത്രി മുതലുള്ള നേതാക്കള്‍ ക്രിസ്ത്യന്‍ മത സ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന നാടകം പ്രബുദ്ധരായ കേരള ജനത തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അരമനകളിലേക്കുള്ള ബിജെപി നേതാക്കളുടെ യാത്ര; പരിഹാസ്യം, മതനിരപേക്ഷ ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം
ഈസ്റ്റര്‍ ദിനത്തില്‍ ബിഷപ്പ് ഹൗസുകളില്‍ ബിജെപി നേതാക്കള്‍; 'ചെകുത്താന്റെ ചിരി' തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ്

ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗവും കമ്യൂണിസ്റ്റുകാരും. അതുകൊണ്ടാണ് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ അക്രമപരമ്പര അരങ്ങേറിയത്. ഗ്രഹാംസ്റ്റെയിൻസിനെ പോലുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണങ്ങളാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർക്ക് നേരെയുണ്ടായത്. ഛത്തീസ്ഗഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. പ്രസ്താവനയില്‍ പറയുന്നു.

പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപിയുടെ യാത്രകള്‍ ഇതാണ് അടിവരയിടുന്നതെന്നും ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഇത്തരം നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അരമനകളിലേക്കുള്ള ബിജെപി നേതാക്കളുടെ യാത്ര; പരിഹാസ്യം, മതനിരപേക്ഷ ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം
ക്രിസ്ത്യന്‍ സമൂഹത്തെ വരുതിയിലാക്കാന്‍ പെടുന്ന പെടാപാടുകള്‍... അനിൽ ആന്റണിയെ കൊണ്ട് ബിജെപിക്ക് എന്ത് പ്രയോജനം?

വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനും ജനകീയാടിത്തറ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി സേക്രട് ഹാർട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയതും ഇന്ന് കേരളാ ബിജെപി നേതാക്കള്‍ മതമേലധ്യക്ഷന്മാരെ നേരിട്ടെത്തി കണ്ടതും സഭയോട് അടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

logo
The Fourth
www.thefourthnews.in