ഇ പി ജയരാജന്‍
ഇ പി ജയരാജന്‍

ഇ പി ജയരാജനെതിരായ ആരോപണത്തിൽ തത്ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം; ചോദ്യങ്ങളോട് 'ഹാപ്പി ന്യൂ ഇയർ' പറഞ്ഞ് ഇ പി

പ്രതികരണത്തിന് കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് പുതുവത്സരാശംസകൾ നേർന്ന് ആരോപണങ്ങളില്‍ മറുപടി പറയാതെ ഇ പി മടങ്ങി
Updated on
1 min read

ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ തത്ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. അതേസമയം വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ ഇ പി മടങ്ങി. യോഗത്തിനുശേഷം പ്രതികരണത്തിന് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മടക്കം.

മാസങ്ങളായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനില്‍ക്കുന്ന ഇ പി ജയരാജന്‍ സെക്രട്ടറിയേറ്റിൽ തന്റെ ഭാഗം വിശദീകരിച്ചു. പി ജയരാജന്റെ ആരോപണത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും സജീവമായിരുന്നെങ്കിലും ഇ പി ജയരാജനിതുവരെ പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ല. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ പി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

കേരളത്തിലെ പ്രശ്‌നം സംസ്ഥാനത്ത് തീരുമാനമെടുക്കട്ടെയെന്നായിരുന്നു വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ജയരാജന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, വിശദീകരണം നല്‍കിയെങ്കിലും തത്ക്കാലം അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സെക്രട്ടറിയേറ്റ് യോഗമെത്തിച്ചേര്‍ന്നത്.

logo
The Fourth
www.thefourthnews.in