ദിലീപ്
ദിലീപ്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന്റെ തെളിവുകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യമുന്നയിച്ച് ഏപ്രില്‍ നാലിന് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജൂണ്‍ 28-ന്‌ തള്ളിയിരുന്നു. ദിലീപിനെതിരെ ഹാജരാക്കിയ തെളിവുകളൊന്നും ജാമ്യം റദ്ദാക്കാന്‍ മാത്രം പര്യാപ്തമല്ല എന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്.

എന്നാല്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന്റെ തെളിവുകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

അതേസമയം വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ച ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാന്‍ അതിജീവിതയും പ്രോസിക്യൂഷനും മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. മലയാള സിനിമയിലെ ഒരു വിഭാഗം തന്നെ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നു പറയുന്ന ദിലീപ് തന്റെ മുന്‍ ഭാര്യക്കെതിരേയും ഗുരുതരമായ ആരോപണം ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

തന്റെ മുന്‍ഭാര്യയ്ക്ക് ഡി.ജി.പിയുമായുള്ള ബന്ധമാണ് ഈ കേസിനാധാരമെന്നും തനിക്കും, വിചാരണക്കോടതിക്കെതിരെയും , അഭിഭാഷകര്‍ക്കെതിരെയും ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in