കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും; 14ന് ഹാജരാകാന്‍ നോട്ടീസ്

സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്
Updated on
1 min read

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ഈ മാസം 14ന് 11 മണിക്ക് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്‍കി. വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ജാനുവിന് രണ്ട് തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നാണ് കേസ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നതായിരുന്നു കേസ്.

logo
The Fourth
www.thefourthnews.in