ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും;
വിദ്യാർഥികള്‍ സമരം പിൻവലിച്ചു

ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാർഥികള്‍ സമരം പിൻവലിച്ചു

കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും
Updated on
1 min read

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ എന്നിവർ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം താത്കാലികമായി പിൻവലിച്ചതായി വിദ്യാർഥി പ്രതിനിധികള്‍ അറിയിച്ചു.

കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും;
വിദ്യാർഥികള്‍ സമരം പിൻവലിച്ചു
ശ്രദ്ധ സതീഷിന്റെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി കാഞ്ഞിരപ്പളളി രൂപത; കെടിയു അധികൃതർ അമല്‍ ജ്യോതി കോളേജ് സന്ദർശിക്കും

'വിദ്യാർഥികളുടെ പരാതി പരിഹാര സെൽ കോളേജിനുണ്ടെന്നാണ് മാനേജ്‌മെന്റും പ്രിൻസിപ്പലും അവകാശപ്പെടുന്നത്. അത് വിദ്യാർഥി സൗഹൃദമാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ ആകണമെന്ന് വിദ്യാർഥി പ്രതിനിധികൾ നിർദേശിച്ചിട്ടുണ്ട്. അതിന്റെ സാധ്യത പരിശോധിക്കാമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. തുടർന്നുള്ള ചർച്ചകളിൽ അതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്' മന്ത്രി പറഞ്ഞു.

എച്ച്ഒഡിയെ സസ്പെൻഡ് ചെയ്യണമെന്ന് വിദ്യാർഥികള്‍ ആവശ്യപ്പെട്ടിരുന്നു. എച്ച്ഒഡിക്കെതിരെ കൃത്യമായ വിവരങ്ങളില്ലാത്തതിനാല്‍ ഇപ്പോള്‍ നടപടിയെടുക്കാൻ കഴിയില്ലെന്നും ആരോപണവിധേയയായ സിസ്റ്റർ മായയെ അന്വേഷണാർത്ഥം മാറ്റി നിർത്തുമെന്നും കോളേജ് അധികൃതർ അറിയിച്ചതായും വിദ്യാർഥി പ്രതിനിധികള്‍ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.

logo
The Fourth
www.thefourthnews.in