വൈസ് ചാന്‍സലറെ നിയമിച്ചില്ല; സാങ്കേതിക സര്‍വകലാശാലയില്‍ പ്രതിസന്ധി
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വി സി നിയമനം അസാധുവായ സാങ്കേതിക സര്‍വകലാശാലയില്‍ പ്രതിസന്ധി തുടരുന്നു. യുജിസി ചട്ടം ലംഘിച്ച് നിയമനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി ഒക്ടോബര്‍ 21നാണ് അസാധുവാക്കിയത്. എന്നാല്‍ ഇതുവരേയും പകരം വി സിയെ നിയമിക്കാത്തതിനാല്‍ സര്‍വകലാശാല ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് അധിക ചുമതല നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഒപ്പിട്ട് നല്‍കാനാകാത്ത സാഹചര്യമാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയിലുള്ളത്. നിയമപ്രകാരം വൈസ് ചാൻസലര്‍ക്കൊപ്പം പ്രോ-വൈസ് ചാൻസലറും സ്ഥാനമൊഴിയേണ്ടതുണ്ട്. ഇതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയത്. സുപ്രീംകോടതി വിധി വന്നയുടൻ വൈസ് ചാൻസലറായിരുന്ന ഡോ. എംഎസ് രാജശ്രീ സ്ഥാനമൊഴിഞ്ഞെങ്കിലും, പ്രൊ.വൈസ് ചാൻസലർ ഡോ. എസ് അയൂബ് സർവകലാശാലയിൽ തുടരുന്നുണ്ട്.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഗവർണറെ അറിയിച്ചിരുന്നു. എന്നാൽ സജി ഗോപിനാഥനും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനാല്‍ സർക്കാര്‍ നിർദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഗവർണർ.
എഞ്ചിനീയറിംഗ് ശാസ്ത്ര രംഗത്തെ വിദഗ്ധരെ മാത്രമേ വിസിയായി നിയമിക്കാനാകൂ എന്നാണ് സാങ്കേതിക സർവകലാശാല നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിനായി സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ലിസ്റ്റില്‍ നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസി യുടെ താൽക്കാലിക ചുമതല നൽകും. പരമാവധി ആറുമാസം വരെ താൽക്കാലിക വി സിക്ക് തുടരാനാവും. അതിനുള്ളിൽ സ്ഥിരം വി സിയെ കണ്ടെത്തണം.