താനൂര്‍ കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

താനൂര്‍ കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ഡിഐജി നടപടിയെടുത്തത്
Updated on
1 min read

താനൂര്‍ കസ്റ്റഡി മരണത്തില്‍ എസ്‌ ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ഡിഐജി നടപടിയെടുത്തത്. താനൂര്‍ സ്വദേശി താമിര്‍ ജിഫ്രി ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.

എസ്‌ ഐ കൃഷ്ണലാല്‍ അടക്കം താനൂര്‍ പോലീസ് സ്‌റ്റേഷനിലെ അഞ്ച് പോലീസുകാരും കൂടാതെ കല്‍പ്പകഞ്ചേരി പോലീസ് സ്‌റ്റേഷനിലെയും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേയും ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എസ്ഐ മനോജ് കെ താനൂര്‍, ശ്രീകുമാര്‍ താനൂര്‍, അനീഷ് സ്റ്റീഫന്‍, ജിനേഷ് താനൂര്‍, അഭിമന്യു താനൂര്‍, വിപിന്‍ കല്‍പകഞ്ചേരി, ആല്‍ബിന്‍ അഗസ്റ്റിന്‍ പരപ്പനങ്ങാടി എന്നിവർക്കെതിരെയാണ് നടപടി.

താനൂര്‍ കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ല; സുപ്രീംകോടതിയില്‍ എതിർ സത്യവാങ്മൂലം സമർപ്പിച്ച് രാഹുല്‍ ഗാന്ധി

താമിറിന്റെ ദേഹത്തുള്ള മുറിവുകള്‍ ലാത്തിയടി ഏറ്റുണ്ടായതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്തലി കാവുങ്ങലാണ് ഇന്നലെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിക്കെ മരിച്ച ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്ന പരാതിയുമായി രംഗത്തെത്തുന്നത്. പുലര്‍ച്ചെ നാലരയോടെ സെല്ലില്‍ കുഴഞ്ഞുവീണിട്ടും ബന്ധുക്കളെ പോലീസ് വിവരമറിയിച്ചത് രാവിലെ പത്തരയോടെയാണെന്നും പ്രിസഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റായ തന്നെ വിവരമറിയിച്ചത് ഉച്ചക്ക് 12.45നാണെന്നും ഇതില്‍ സംശയമുണ്ടെന്നായിരുന്നു ആരോപണം.

താനൂര്‍ കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഇറച്ചിക്കോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളുമോ? കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല പോകുന്നതെങ്ങോട്ട്?

മയക്കുമരുന്നുമായി ഇന്നലെ പുലര്‍ച്ചെ 1.45ന് താനൂര്‍ ദേവധാര്‍ മേല്‍പാലത്തിന് സമീപത്ത് വെച്ചായിരുന്നു താമിര്‍ ജിഫ്രിയടങ്ങുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പുലര്‍ച്ചെ നാലരയോടെ താമിര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

logo
The Fourth
www.thefourthnews.in