ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക രൂപം കൊണ്ടു; കേരളത്തിലും മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക രൂപം കൊണ്ടു; കേരളത്തിലും മഴയ്ക്ക് സാധ്യത

ഇന്നു രാവിലെയാണ് മോക്ക തീവ്രത കൈവരിച്ചത്
Updated on
1 min read

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). യൂമനര്‍ദം മോക്ക ചുഴലിക്കാറ്റായി മാറിയതോടെ കേരളത്തില്‍ ഉള്‍പ്പെടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മോക്ക ഇന്ന് അര്‍ദ്ധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക രൂപം കൊണ്ടു; കേരളത്തിലും മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മോക്ക ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ഇന്ന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു ന്യൂന മര്‍ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. നിലവില്‍ പോർട്ട് ബ്ലെയറിന് 510 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറും ബംഗ്ലാദേശിലെ കോക്സ് ബസാറിന് 1210 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശയിലുണമാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മോക്ക ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് സമാന്തരമായി ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്. എന്നാല്‍ തീരം തൊടും മുന്‍പ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും ഐഎംഡി ചൂണ്ടിക്കാട്ടുന്നു. വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക്-കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ് - മ്യാന്മാര്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കേരളത്തില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വൈകിട്ടും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

logo
The Fourth
www.thefourthnews.in