പാല്‍ വില കൂട്ടിയിട്ടും കാലിയാകുന്ന തൊഴുത്തുകള്‍!

പാൽ വില കൂടിയെങ്കിലും അതിന്റെ ലാഭം ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നില്ല: ക്ഷീരകർഷകർ

പാൽ വില ലിറ്ററിന് 6 രൂപ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും തൊഴുത്തുകൾ കാലിയാകുകയാണ്. ക്ഷീര കർഷകർക്ക് അനുകൂലമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും നഷ്ടക്കണക്കുകൾ മാത്രമാണ് കർഷകർക്ക് പറയാനുള്ളത്. പ്രാഥമിക സംഘങ്ങൾക്ക് പാൽ നൽകുമ്പോൾ തുച്ഛമായ പൈസയാണ് ലഭിക്കുന്നത്. എന്നാൽ സംഘങ്ങളിൽ നിന്നും പാൽ ശേഖരിച്ച് വലിയ തുകയ്ക്ക് വിൽക്കുകയും അനുബന്ധ പ്രോഡക്റ്റുകൾ ഉൽപ്പാദിപ്പിച്ച് ലാഭം കൊയ്യുകയാണ് മിൽമ എന്നും ക്ഷീരകർഷകർ ആരോപിക്കുന്നു.

ചുരുക്കത്തിൽ പാൽ വില കൂട്ടിയാലും അതിന്റെ ലാഭം കർഷകന് ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത് . മാത്രമല്ലകാലിത്തീറ്റയുടേയും വൈക്കോലിന്റെയും വില വർധനയും കർഷകർക്ക് താങ്ങാനാകുന്നില്ല .

Related Stories

No stories found.
logo
The Fourth
www.thefourthnews.in