മുണ്ടക്കൈ ദുരിത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുകള്‍; അരി, റവ എന്നിവ ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി, പ്രതിഷേധം

മുണ്ടക്കൈ ദുരിത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുകള്‍; അരി, റവ എന്നിവ ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി, പ്രതിഷേധം

സംഭവത്തില്‍ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ദുരന്തബാധിതരും പ്രതിഷേധിച്ചു
Updated on
1 min read

വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ പുഴുവരിച്ചതെന്ന് പരാതി. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് ആക്ഷേപം. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ദുരന്തബാധിതരും പ്രതിഷേധിച്ചു. ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ച ആളുകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഭക്ഷ്യവസ്തുക്കളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മുണ്ടക്കൈ ദുരിത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുകള്‍; അരി, റവ എന്നിവ ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി, പ്രതിഷേധം
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമ നിർമാണത്തിന് നിർദേശങ്ങൾ സമർപ്പിക്കാം; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലകളക്ടറോട് റിപ്പോര്‍ട്ട് തേടി. ഉത്തരവാദികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനള്‍ നല്‍കിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്തരവാദിത്തമില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്.

എന്നാല്‍, അരി നൽകിയത് റവന്യൂ വകുപ്പെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രതികരിച്ചു. ജില്ലയിലെ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് മേപ്പാടിയിലേത് . എവിടെയാണ് വീഴ്ച്ച വന്നതെന്ന് പരിശോധിക്കണമെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in