കാലിക്കറ്റ് പ്രൊഫസറുടെ ലേഖനത്തിൽ ഡാറ്റ തട്ടിപ്പ്; ഐക്യൂഎസി ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഗവർണർക്ക് പരാതി

കാലിക്കറ്റ് പ്രൊഫസറുടെ ലേഖനത്തിൽ ഡാറ്റ തട്ടിപ്പ്; ഐക്യൂഎസി ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഗവർണർക്ക് പരാതി

ഐക്യൂഎസി ഡയറക്ടർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഉടനെ നീക്കണമെന്നാവശ്യപ്പെട്ടാണ് പരാതി
Updated on
1 min read

ഡാറ്റ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ ജോസ് ടി പുത്തൂരിന്റെ ലേഖനം പിൻവലിച്ച് ശാസ്ത്ര ജേർണലായ പ്ലോസ് വൺ. കാലിക്കറ്റ് സർവകലാശാല പ്രൊഫസർമാരുടേതുൾപ്പെടെയുള്ള ആദമിക പ്രവർത്തനങ്ങൾ പരിശോധിക്കേണ്ട ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ ഡയറക്ടർ കൂടിയായ പ്രൊഫ. ജോസ് ടി പുത്തൂരിന്റെ ലേഖനത്തിലാണ് പ്ലോസ് വൺ എഡിറ്റോറിയൽ സംഘം ഡാറ്റ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഐക്യൂഎസി ഡയറക്ടർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സറ്റി ക്യാമ്പയിൻ കമ്മറ്റി ഗവർണർക്ക് പരാതി നൽകി.

കാലിക്കറ്റ് പ്രൊഫസറുടെ ലേഖനത്തിൽ ഡാറ്റ തട്ടിപ്പ്; ഐക്യൂഎസി ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഗവർണർക്ക് പരാതി
അര്‍ജുന്റെ ലോറി നദിയില്‍ വീണിട്ടില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, നാളെ റഡാർ ഉപയോഗിച്ച് തെരച്ചിൽ

വിദ്യാഭ്യാസ വിദഗ്ധർ പുലർത്തേണ്ട അക്കാദമിക് സത്യസന്ധത ജോസ് പുത്തൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും, ഇത് ലോകമെമ്പാടുമുള്ള അക്കാദമിക്കുകളോടുള്ള വഞ്ചനയ്ക്ക് തുല്യമാണെന്നും വിലയിരുത്തിയ എഡിറ്റോറിയൽ ബോർഡ് ലേഖനത്തിന്റെ അവലോകന പ്രക്രിയയിൽ മറ്റ് ഗുരുതരമായ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അക്കാദമിക് മേഖലകളിൽ ഇത് മാപ്പർഹിക്കാത്ത ധാർമ്മിക പ്രശ്നമാണെന്നും സർവകലാശാലാ ഗവേഷണങ്ങളിൽ ധാർമ്മിക നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാതൃകാപരമായ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.

കാലിക്കറ്റ് പ്രൊഫസറുടെ ലേഖനത്തിൽ ഡാറ്റ തട്ടിപ്പ്; ഐക്യൂഎസി ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഗവർണർക്ക് പരാതി
പെരുമ്പാവൂർ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

പ്ലോസ് വൺ എഡിറ്റർ സൂചിപ്പിച്ചിട്ടുള്ള തുപോലെ, അദ്ദേഹത്തിൻറെ മറ്റു പ്രസിദ്ധീകരണങ്ങളിൽ ഡാറ്റ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. പബ്ലിക് ലൈബ്രറി ഓഫ് സയൻസ് 2006 മുതൽ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രവും വൈദ്യശാസ്ത്രവും പ്രതിപാദിക്കുന്ന ലോകോത്തര നിലവാരമുള്ള പിയർ റെവ്യൂഡ് ജേർണലാണ് പ്ലോസ് വൺ.

logo
The Fourth
www.thefourthnews.in