KERALA
സംവിധായിക നയന സൂര്യന്‍ മരിച്ചിട്ട് നാല് വര്‍ഷം; കേസ് സിബിഐക്ക് വിടണമെന്ന് സുഹൃത്തുക്കള്‍
അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടെന്നും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയനയുമായി ബന്ധമുള്ളവര്‍ പറയുന്നു
യുവ സംവിധായിക നയന സൂര്യന്റെ നാലാം ചരമ വാര്‍ഷികമാണ് ഇന്ന്. വിവാദങ്ങള്‍ക്കിടയില്‍ കേസന്വേഷണം പുരോഗമിക്കുമ്പോള്‍ അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടെന്നും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയനയുമായി ബന്ധമുള്ളവര്‍ പറയുന്നു. കേരളാ പോലീസ് അന്വേഷിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും സുഹൃത്തുക്കള്‍ ചരമദിനാചരണത്തില്‍ പറഞ്ഞു.