പരവൂരിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ആരോപണം, ശബ്ദരേഖ പുറത്ത്
കൊല്ലം പരവൂരില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത്. മേലുദ്യോഗസ്ഥരില്‍നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയിലുള്ളതായി പറയുന്നു. 'തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി, മാനസികമായി പീഡിപ്പിച്ചു, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, തനിക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടായി' എന്നെല്ലാം പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
മേലുദ്യോഗസ്ഥനും സഹപ്രവര്‍ത്തകരും ഗ്രൂപ്പ് ചേര്‍ന്ന് സഹോദരിയെ മാനസികമായി ബുദ്ധിമുട്ടിച്ചതായി അനീഷ്യയുടെ സഹോദരന്‍ അനീഷ് ആരോപിക്കുന്നു. താഴ്ന്ന പോസ്റ്റിലുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അപമാനിച്ചെന്നും മാനസികപീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്നും അനീഷ് പറഞ്ഞു.
കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.