കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്ന് സിബിഐയോട് ഹൈക്കോടതി

ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിര്‍ദേശം
Updated on
1 min read

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിര്‍ദേശം. വാളയാറില്‍ ലൈംഗികാതിക്രമം നേരിട്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിൽ പോരായ്മയുണ്ടന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കാര്യക്ഷമമല്ലെന്നും നരഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്ന ധാരാളം ശാസ്ത്രീയമായ തെളിവുകളും മൊഴികളും ഉണ്ടായിട്ടും അതുസംബന്ധിച്ച് യാതൊരു അന്വേഷണങ്ങളും നടത്തുന്നില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരള ഹൈക്കോടതി
വാളയാര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി; പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്‌സോ കോടതി

ശരിയായ അന്വേഷണം നടത്താതെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് നേരത്തെ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയെ തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാല്‍ സിബിഐ പാലക്കാട് സ്പെഷ്യല്‍ കോടതിയില്‍ കൊടുത്ത കുറ്റപത്രം കോടതി തള്ളി തുടരന്വേഷണത്തിന് വിടുകയായിരുന്നു. ശരിയായ രീതിയിലല്ല അന്വേഷണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഇപ്പോഴും ശരിയായ ദിശയില്‍ അല്ല അന്വേഷണം പോകുന്നതെന്നും ഈ സംഭവത്തിന് ചൈല്‍ഡ് പോണോഗ്രാഫി മാഫിയയുമായി ബന്ധമുണ്ടോ എന്നുള്ളതലത്തിലേക്ക് അന്വേഷണം എത്തുന്നില്ല എന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ സമർപ്പിക്കാൻ ഇടക്കാല ഉത്തരവ് ഇറക്കിയത്.

logo
The Fourth
www.thefourthnews.in