എംജി സർവകലാശാലയിൽ ബിരുദ, പിജി സർട്ടിഫിക്കറ്റുകൾ കാണാതായി; നഷ്ടമായത് പരീക്ഷാഭവനിൽ നിന്ന്

എംജി സർവകലാശാലയിൽ ബിരുദ, പിജി സർട്ടിഫിക്കറ്റുകൾ കാണാതായി; നഷ്ടമായത് പരീക്ഷാഭവനിൽ നിന്ന്

അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാൻ പരീക്ഷാ കൺട്രോളർക്ക് നിർദേശം നൽകി
Updated on
1 min read

എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായതായി പരാതി. ബിരുദ, പിജി സർട്ടിഫിക്കറ്റുകളാണ് അതീവ സുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്നും കാണാതായത്. സംഭവത്തിൽ വിസിയുടെ ചുമതലയുള്ള പി വി സി ഡോക്ടർ സി ടി അരവിന്ദ് കുമാർ അന്വേഷണം നടത്താൻ നിർദേശം നല്കി. പരീക്ഷാ കൺട്രോളറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടത്.

54 പിജി സർട്ടിഫിക്കറ്റുകൾ അടക്കം 150ലേറെ സർട്ടിഫിക്കറ്റുകളാണ് കാണാതായത് . സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷാ കൺട്രോളർക്ക് നിർദേശം നൽകി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പോലീസിൽ പരാതി നല്‍കും.

പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എം ജി സർവകലാശാലയിൽ നിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്ന് പരിശോധന നടക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പോലീസിനെ സമീപിക്കുക. ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ്.

logo
The Fourth
www.thefourthnews.in