ഡൽഹി- കൊച്ചി എയർ ഇന്ത്യ വിമാനം വൈകിയത് പത്ത് മണിക്കൂർ; ദുരിതത്തിലായി ഓണത്തിന് നാട്ടിലെത്താനിരുന്ന മലയാളികള്‍

ഡൽഹി- കൊച്ചി എയർ ഇന്ത്യ വിമാനം വൈകിയത് പത്ത് മണിക്കൂർ; ദുരിതത്തിലായി ഓണത്തിന് നാട്ടിലെത്താനിരുന്ന മലയാളികള്‍

എയർ ഇന്ത്യ അധികൃതർ ഇതുവരെയും കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല
Updated on
1 min read

#

#ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ഇതോടെ ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനിരുന്ന നിരവധി മലയാളികൾ കുടുങ്ങി. അതേസമയം, എയർ ഇന്ത്യ അധികൃതർ ഇതുവരെയും കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല.

ഇന്ന് രാവിലെ ആറുമണിയോടെ വിമാനം പുറപ്പെടുമെന്നായിരുന്നു ഏറ്റവുമൊടുവിൽ എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ അതും ഉണ്ടായിട്ടില്ല. കുടുങ്ങിയ യാത്രക്കാർക്കു ഭക്ഷണ സൗകര്യം പോലും അധികൃതർ ലഭ്യമാക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. വിമാനം ഇനി എപ്പോഴാണ് പുറപ്പെടുക എന്നത് അവ്യക്തമായി തുടരുന്നതോടെ ആശങ്കയിലായിരിക്കുകയാണ് യാത്രക്കാർ. അതേത്തുടർന്ന് വിമാനത്താവളത്തിൽ അധികൃതരും യാത്രക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.

കഴിഞ്ഞദിവസം മസ്കറ്റിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. സെപ്റ്റംബർ 13ന് രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമായിരുന്നു. ഇതിൽ യാത്ര ചെയ്യേണ്ടവർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ പലഭാഗങ്ങളിൽനിന്ന് മസ്കറ്റ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ഉൾപ്പെടെ വലഞ്ഞു.

logo
The Fourth
www.thefourthnews.in