കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള നാമനിർദേശ പട്ടികയില്‍ ക്രിമിനല്‍ കേസ് പ്രതികളും; പിന്‍വലിക്കണമെന്ന് ആവശ്യം
കേരള സർവകലാശാല സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധരായി സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരിൽ മൂന്ന് പേരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം. മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. നാമനിർദേശം ചെയ്ത മൂന്ന് പേരും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരാണെന്നും, അവരെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റയോ പരിശോധിക്കാത നാമനിർദേശം ചെയ്തരുതെന്നും നിവേദനത്തില്‍ പറയുന്നു.
ആരോപണവിധേയരായ മൂന്നുപേരുടെ നാമനിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും പകരം ആക്കാദമിക് വിദഗ്ധരെ സിൻ ഡിക്കേറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്യണമെന്നും നിവേദത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരാവകാശ രേഖയുടെ പകര്‍ക്ക് സഹിതമാണ് നിവേദനം സമര്‍പ്പിച്ചിച്ചിരിക്കുന്നത്. പ്രസ്തുത വകുപ്പ്പ്രകാരം സിൻഡിക്കേറ്റ് മൂന്നു സർവ്വകലാശാല പ്രൊഫസർമാരോടൊപ്പമാണ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകരായ ജെ.എസ്.ഷിജു ഖാൻ, അഡ്വ :ജി.മുരളീധരൻ പിള്ള, ആർ.രാജേഷ് എംഎൽഎ എന്നിവരെ കൂടി നാമനിർദ്ദേശം ചെയ്തത്.
ജെ.എസ്.ഷിജു ഖാൻ, അഡ്വ :ജി.മുരളീധരൻ പിള്ള,ആർ.രാജേഷ് എംഎൽഎ എന്നിവരുടെ പേരില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലായി 51 ക്രിമിനൽ കേസുകളാണ് നിലനില്‍ക്കുന്നത്
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം ജെ.എസ്.ഷിജു ഖാൻ, അഡ്വ :ജി.മുരളീധരൻ പിള്ള,ആർ.രാജേഷ് എംഎൽഎ എന്നിവരുടെ പേരില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലായി 51 ക്രിമിനൽ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഷിജു ഖാനെതിരെ മുപ്പത്തിയെന്ന് ക്രിമിനല്‍ കേസും, ജി.മുരളീധരൻ പിള്ളയ്ക്കെതിരെ 18 ക്രിമിനല്‍ കേസുകളും, ആർ.രാജേഷ് എംഎൽഎയ്ക്കെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം നിവേദത്തില്‍ പറയുന്ന മൂന്നുപേരുടെയും യോഗ്യതകൾ സംബന്ധിച്ച ബയോഡേറ്റകൾ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നാമനിർദ്ദേശം ചെയ്തതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.