ദേശാഭിമാനിയുടെ 'ആത്മപരിശോധന'; മറിയക്കുട്ടിക്കെതിരായ വ്യാജവാർത്തയിൽ ക്ഷമാപണം
വിധവ പെൻഷൻ മുടങ്ങിയതിനെതിരെ തുടർന്ന് യാചന സമരം നടത്തിയ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്ന വ്യാജ വാർത്ത നൽകിയതിൽ ക്ഷമാപണം നടത്തി സിപിഎം മുഖപത്രം ദേശാഭിമാനി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും മകളുടെ പേരിലുള്ളതാണെന്നും നേരത്തെ പ്രസിദ്ധീകരിച്ച വാർത്തയിൽ പിശക് സംഭവിച്ചതാണെന്നും പത്രം സമ്മതിക്കുന്നു. 'മറിയക്കുട്ടി താമസിക്കുന്ന വീട് മകളുടെ പേരിലുള്ളത്' എന്ന തലക്കെട്ടോടെ ഏഴാം പേജിൽ ഒരു കോളം വാർത്തയായാണ് ക്ഷമാപണ കുറിപ്പ്. അതേസമയം പത്രത്തിന്റെ 16-ാം പേജിൽ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയുമുണ്ട്.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നായിരുന്നു അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും സമരം നടത്തിയത്
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നായിരുന്നു അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും സമരം നടത്തിയത്. മരുന്ന് വാങ്ങാനും മറ്റ് ഉപജീവന മാർഗങ്ങളും മുടങ്ങിയതോടെയാണ് ഇവർ സമരത്തിനിറങ്ങിയത്. സംഭവം വാർത്തയായതോടെ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തെങ്കിലും മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.
അഞ്ചുമാസത്തെ പെൻഷനാണ് മറയക്കുട്ടിക്ക് നൽകാനുള്ളത്. സമരം സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതിനുപിന്നാലെയാണ് മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും വീടുമുണ്ടെന്നും അനാവശ്യമായുള്ള സമരമാണ് നടത്തുന്നതെന്നുമുള്ള തരത്തിൽ വാർത്തകൾ ദേശാഭിമാനി പ്രസിദീകരിച്ചത്. ഇത് തെറ്റാണെന്ന് മറ്റ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ക്ഷമാപണവുമായി ദേശാഭിമാനി രംഗത്തെത്തിയത്.
ദേശാഭിമാനിയുടെ വ്യാജ വാർത്ത പ്രചരിച്ചതോടെ സിപിഎം അനുകൂല സൈബറിടങ്ങളിൽനിന്ന് വലിയ ആക്രമണങ്ങൾ മറിയക്കുട്ടി നേരിട്ടിരുന്നു. മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറിൽനിന്ന് സാക്ഷ്യപത്രം ലഭിച്ച മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങൾ തടയണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
ദേശാഭിമാനിയുടെ കുറിപ്പ് പൂർണരൂപം:-
വിധവ പെൻഷൻ കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനാ സമരം നടത്തിയ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകൾ പിസി പ്രിൻസി യുടെ പേരിലുള്ളത്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്ത പിശകാണ്. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചൽ വർഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാനിട യായത്. അടിമാലി പഞ്ചായത്ത് പതി 03 മൂന്നാം വാർഡ് 200 ഏക്കർ പൊ നടത്തുപാറ 486-ാം നമ്പർ വീ ടിനും വീടിരിക്കുന്ന പുരയിടത്തി നും അടുത്ത നാൾ മുതൽ പ്രിൻ സിയുടെ പേരിലാണ് കരം അടയ്ക്കുന്നത്. മറിയക്കുട്ടിക്ക് പഴംമ്പ ള്ളിച്ചാലിൽ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരു ന്നു. വർഷങ്ങൾക്ക് മുമ്പ് ഇത് വി റ്റു. ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് താമസം. സാലി (ഡൽഹി ), ശാന്ത (വയനാട്), ജാൻസി വിജയൻ (ആയിരമേ ക്കർ), പ്രിൻസി (അടിമാലി ) എന്നിവരാണ് മക്കൾ. (മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകൾ പ്രിൻസി വിദേശത്താ ണ് താമസിക്കുന്നതെന്നും വാ ർത്ത വരാനിടയായതിൽ ഖേദിക്കുന്നു.)