വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല; പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയെന്ന് വിദ്യ

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല; പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയെന്ന് വിദ്യ

പഠനത്തില്‍ നല്ല മാർക്ക് വാങ്ങിയ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
Updated on
1 min read

മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കെ വിദ്യ. കേസില്‍ മനഃപൂര്‍വം കുടുക്കിയതാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് ഇതിന് പിന്നിലെന്നും വിദ്യ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ നല്ല മാർക്ക് വാങ്ങിയ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവും.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല; പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയെന്ന് വിദ്യ
വ്യാജരേഖ കേസ്: കെ വിദ്യ കസ്റ്റഡിയില്‍, പിടിയിലാകുന്നത് 15-ാം ദിനം

ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടിയത്. അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കേസെടുത്ത് 15-ാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്.

തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് ഇതിന് പിന്നിലെന്നും വിദ്യ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ നല്ല മാർക്ക് വാങ്ങിയ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നും കെ വിദ്യ പറഞ്ഞു.

വ്യാജരേഖ ചമച്ചതിന് രണ്ട് കേസുകളാണ് വിദ്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഗളി പോലീസിന് പുറമെ വ്യാജരേഖ ചമച്ചതിന് നീലേശ്വരം പോലീസും കേസെടുത്തിരുന്നു. വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പോലീസ് പിടികൂടിയത്. ഇന്നലെ വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റിയിരുന്നു. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in