വൃക്കരോഗം: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചികിത്സാ സഹായം തേടുന്നു

വൃക്കരോഗം: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചികിത്സാ സഹായം തേടുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപയാണ് വേണ്ടത്
Published on

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൃക്കരോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപയാണ് വേണ്ടത്. ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.

ഇംപാക്ട് ഗുരു എന്ന ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ്‌ഫോമിലൂടെയാണ് ചികിത്സാ സഹായം തേടുന്നത്. രണ്ട് കുട്ടികളുള്ള കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കൊപ്പം ഭര്‍ത്താവിന്റെ ചികിത്സയുടെ ചെലവുമായതോടെ സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണെന്ന് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ പറയുന്നു. യാതൊരു ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ലാതെ ഇതിനകം 10 ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചെന്നും ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ്‌ഫോമില്‍ ഷീബ വ്യക്തമാക്കി.

തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപയാണ് വേണ്ടത്

ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇംപാക്ട് ഗുരു എന്ന ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ്‌ഫോമില്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്. ബാലചന്ദ്രകുമാറിന്റെ ചികിത്സാച്ചെലവുകള്‍ക്കായി സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യര്‍ത്ഥിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ ആളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

അക്കൗണ്ട് വിവരം:

Bank Name: RBL Bank

Account number : 2223330018007765

Account name : P Balachandra Kumar

IFSC code : RATN0VAAPIS

(The digit after N is Zero)

For UPI Transaction: assist.igbal1594@icici

Donations via ICICI Bank UPI and RBL Bank Transfer are safe with ImpactGuru

logo
The Fourth
www.thefourthnews.in