അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകന്‍; ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫെസ്റ്റിവലിൽ നിന്ന് ‘ഫ്രീഡം ഫൈറ്റ്’ പിൻവലിച്ച് ജിയോ ബേബി
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ ജിയോ ബേബി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന 'ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രമേള'യില്‍ നിന്നും 'ഫ്രീഡം ഫൈറ്റ്' എന്ന ചിത്രം പിന്‍വലിച്ച് കൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ജിയോ ബേബി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി ഫേസ്ബുക്കിലൂടെ അറിയിച്ചു. സര്‍ക്കാരിന്‍റെയും ചലച്ചിത്ര അക്കാദമിയുടെയും തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഡയറക്ടര്‍ ശങ്കര്‍ മോഹനും എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജിയോ ബേബി ആവശ്യപ്പെടുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്‍സ് കൗണ്‍സിലിന്‍റെ കത്ത് ഫേസ്ബുക്കില്‍ അദ്ദേഹം നേരത്തേ പങ്കുവെച്ചിരുന്നു.
അതേസമയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തി. ജനാധിപത്യ ബോധത്തോടെ, അനീതികൾക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന വിദ്യാർഥികള്‍ക്കും ജീവനക്കാർക്കും പൂർണ പിന്തുണ അറിയിക്കുന്നതായി സംഘടന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ശങ്കര്‍ മോഹനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്‍സ് കൗണ്‍സില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും പല തവണ ജാതീയമായി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഡയറക്ടറുടെ സ്വകാര്യ വസതിയിലെ കക്കൂസ് വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ നിര്‍ബന്ധിക്കുകയും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള സംവരണ ചട്ടങ്ങള്‍ ലംഘിക്കുക തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ശങ്കര്‍ മോഹന് എതിരെ ഉയർന്നിട്ടുള്ളത്.
അടുത്തിടെ ഡയറക്ടര്‍ക്കെതിരെ ശുചീകരണ തൊഴിലാളികൾ കൂടി രംഗത്തെത്തിയതിനെ തുടർന്ന് വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുകയായിരുന്നു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ താമസ സൗകര്യം ഇന്‍സ്റ്റിറ്റ്യൂട്ട് റദ്ദാക്കിയതും പ്രശ്നം രൂക്ഷമാകാന്‍ കാരണമായി. ഇതിനിടയിൽ ഹാപ്പിനെസ് ചലച്ചിത്രമേളയുടെ ഉദ്ഘാടകനായി അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് സ്റ്റുഡന്‍സ് കൗണ്‍സില്‍ രംഗത്തെത്തി.
ഡയറക്ടര്‍ ശങ്കര്‍ മോഹനെ ഫിലിം ഇന്‍സറ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലന്‍ സംരക്ഷിക്കുകയാണെന്നും ചലച്ചിത്ര മേളയുടെ ഉദ്ഘാടകനായി അടൂര്‍ എത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സില്‍ പുറത്ത് വിട്ട കത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി സമരം 15 ദിവസം പിന്നിട്ടിട്ടും മതിയായ തെളിവുകള്‍ മുന്നോട്ട് വെച്ചിട്ടും സര്‍ക്കാരും അക്കാദമിയും ശങ്കര്‍ മോഹനും അടൂരിനും ഒപ്പം നില്‍ക്കുകയാണെന്നും ജാതീയതയെയും മനുഷ്യത്വരഹിത പ്രവൃത്തികളെയും പിന്തുണയ്ക്കുന്നതാണിതെന്നും കത്തിൽ ആരോപിക്കുന്നു.
ശങ്കര്‍ മോഹന് എതിരായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഷിഖ് അബു, കമല്‍ തുടങ്ങിയ സംവിധായകരും മുമ്പ് രംഗത്തെത്തിയിരുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് തേക്കും തലയില്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്.