വ്യാജ ജനന സർട്ടിഫിക്കറ്റ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ്

വ്യാജ ജനന സർട്ടിഫിക്കറ്റ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ്

കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ വൈദ്യപരിശോധനക്ക് വിധേയമാക്കി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം
Updated on
1 min read

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ സംഘം തെളിവെടുപ്പ് നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം വിശദമായ അന്വേഷണം നടത്താനായി വകുപ്പിലെ മൂന്ന് പേരെയാണ് ചുമതലപ്പെടുത്തിയത്. ത്യശൂർ മെഡിക്കൽ കോളേജ് വൈസ് പ്രസിഡന്റ് ഡോ. വി വി ഉണ്ണിക്യഷ്ണന്റെ നേത്യത്വത്തിൽ ത്യശൂർ മെഡിക്കൽ കോളേജ് അഡീഷണൽ പ്രൊഫസർ ഡോ. രവീന്ദ്രൻ, ത്യശൂർ മെഡിക്കൽ കോളേജിലെ അക്കൗണ്ട് ഓഫീസർ ടി ടി ബെന്നി എന്നിവർക്കാണ് ചുമതല.

കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രക്ഷിതാക്കളുടെ മേല്‍വിലാസവും തെറ്റാണെന്നാണ് കണ്ടെത്തല്‍

വ്യാജ ജനന സർട്ടിഫിക്കറ്റ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ്
വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി

ഇതിനിടെ കുട്ടിയെ സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രക്ഷിതാക്കളുടെ മേല്‍വിലാസവും തെറ്റാണെന്നാണ് കണ്ടെത്തല്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ പുതിയ കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്‌തു. വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കി കുഞ്ഞിനെ ഏറ്റെടുത്ത അനൂപിന്റെ സഹോദരനാണ് സിഡബ്ള്യുസി ഓഫീസിലേക്ക് കുഞ്ഞുമായി എത്തിയത്. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ വൈദ്യപരിശോധനക്ക് വിധേയമാക്കി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് സിഡബ്ള്യൂസിയുടെ തീരുമാനം. കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണ് കുഞ്ഞ് ജനിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

വ്യാജ ജനന സർട്ടിഫിക്കറ്റ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ്
വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമായി; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

എന്നാൽ കുഞ്ഞിന്റെ യഥാർഥ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ മാതാപിതാക്കളുടേ മേൽവിലാസവും തെറ്റാണെന്നാണ് വിവരം. ഇവരെ കണ്ടെത്തിയതിന് ശേഷം കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്നറിയിച്ചാൽ ദത്ത് നടപടിയിലേക്ക് സിഡബ്ള്യുസി കടക്കും. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അനിൽകുമാറിനായുള്ള അന്വേഷണം തുടരുകയാണ്. കേസിൽ കിയോസ്ക് ഡസ്കിലെ ജീവനക്കാരി രഹ്നയെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്.

ജനുവരി 31ന് അനൂപ് കുമാർ-സുനിത ദമ്പതികള്‍ക്ക് പെൺകുഞ്ഞ് ജനിച്ചെന്ന് കാണിച്ച് ഫെബ്രുവരി ഒന്നിനാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്

ജനുവരി 31ന് അനൂപ് കുമാർ-സുനിത ദമ്പതികള്‍ക്ക് പെൺകുഞ്ഞ് ജനിച്ചെന്ന് കാണിച്ച് ഫെബ്രുവരി ഒന്നിനാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ജനന റിപ്പോർട്ടില്‍ ഐപി നമ്പർ 137 എ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇരട്ടക്കുട്ടികള്‍ ജനിക്കുമ്പോഴാണ് എ, ബി എന്ന് രേഖപ്പെടുത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രഹ്ന പരാതി നല്‍കിയത്.

logo
The Fourth
www.thefourthnews.in