സിനിമയില്‍ നടക്കുന്നത് അധികാര ചൂഷണം, രഞ്ജിത്തിന്റെ രാജിയില്‍ ദുഃഖവും സന്തോഷവുമില്ല: ശ്രീലേഖ മിത്ര

സിനിമയില്‍ നടക്കുന്നത് അധികാര ചൂഷണം, രഞ്ജിത്തിന്റെ രാജിയില്‍ ദുഃഖവും സന്തോഷവുമില്ല: ശ്രീലേഖ മിത്ര

എന്ത് വൃത്തികേട് കാണിച്ചാലും ഒരു നല്ല നടന്‍ എന്ന നിലയില്‍ ഒരു വ്യക്തി അംഗീകരിക്കപ്പെടുന്നു എന്ന വാദങ്ങള്‍ നല്ല പ്രവണതയല്ല
Updated on
1 min read

സിനിമ ഓഡിഷനിടെ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിന്റെ രാജിയില്‍ ദുഃഖവും സന്തോഷവുമില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് രാജിവച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. രഞ്ജിത്ത് മോശമായി പെരുമായെന്നതില്‍ നിയമ നടപടിക്ക് ഇല്ല. ചെയ്ത തെറ്റ് രഞ്ജിത്തിന് മനസിലായി എന്ന് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നു എന്നും ശ്രീലേഖ മിത്ര പറഞ്ഞു.

തന്നെ രഞ്ജിത്ത് ശാരീരികമായി ആക്രമിച്ചിട്ടില്ല. എന്നാല്‍ ഒരു തരം റൊമാന്റിക് രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. അത്തരം പെരുമാറ്റം ശരിയായില്ല. ഒരു രഞ്ജിത്ത് മാത്രമല്ല സിനിമയിലുള്ളത്, ഇതുപോലുള്ള നിരവധി പേരുണ്ട്. സിനിമയില്‍ നടക്കുന്ന അധികാര ചൂഷണമാണെന്നും ശ്രീലേഖ മിത്ര പറയുന്നു. തന്റെ വെളിപ്പെടുത്തലില്‍ കേസെടുക്ക കാര്യത്തില്‍ രേകള പോലീസ് ഇതുവരെ ബന്ധപ്പെട്ടില്ല എന്നും ശ്രീലേഖ മിത്ര പറഞ്ഞു. മോശമായി പെരുമാറിയെന്ന ആരോപണം ശ്രീലേഖ മിത്ര ഉന്നയിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രഞ്ജിത്ത് ചലച്ചിത്ര ആക്കാദമി ചെയര്‍മാര്‍ സ്ഥാനം ഒഴിയുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി സമര്‍പ്പിച്ചത്.

ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന വ്യക്തിയാണ് സിദ്ധിഖ് എന്നായിരുന്നു രാജിവാര്‍ത്തയോട് ആരോപണം ഉന്നയിച്ച യുവനടിയുടെ പ്രതികരണം. പലരുടെയും സ്വപ്‌നങ്ങളില്‍ ചവിട്ടി നില്‍ക്കുന്ന മഹാനടനിസമാണ് സിദ്ധിഖിനുള്ളത്. കല എന്നത് പരിപാവനമായ ഒന്നാണ്, തുല്യത വരേണ്ട ഇടം. എന്നാല്‍ അവിടെ പലരെയും തകര്‍ത്താണ് പലരും വാഴുന്നത്. എന്ത് വൃത്തികേട് കാണിച്ചാലും ഒരു നല്ല നടന്‍ എന്ന നിലയില്‍ ഒരു വ്യക്തി അംഗീകരിക്കപ്പെടുന്നു എന്ന വാദങ്ങള്‍ നല്ല പ്രവണതയല്ല. നല്ല മനുഷ്യരല്ലാത്ത ഒരു വ്യക്തിയെയും കലാ മേഖലയ്ക്ക് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യക്തികള്‍ക്ക് അവസരം നല്‍കുന്നവരും കുറ്റകൃത്യത്തിന് കൂട്ടുനിര്‍ക്കുന്നവരാണ് എന്നും യുവ നടി ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in