പക്ഷിപ്പനി: ഇറച്ചി, മുട്ട, 
കാഷ്ഠം എന്നിവയുടെ  ഉപയോഗവും വിപണനവും നിരോധിച്ചു

പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ഠം എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു

ഹരിപ്പാട് നഗരസഭ പ്രദേശത്തെ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, വളമായി ഉപയോഗിക്കുന്ന കാഷ്ഠം എവയ്ക്കാണ് നിരോധനം.
Updated on
1 min read

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലെ ഇറച്ചിയുടെയും മുട്ടയുടെയും കാഷ്ഠത്തിന്റെയും ഉപയോഗവും വിപണനവും നിരോധിച്ചു. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂര്‍, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലേയും ഹരിപ്പാട് നഗരസഭയിലേയും താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, വളമായി ഉപയോഗിക്കുന്ന കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവുമാണ് ജില്ല കളക്ടര്‍ ഒക്ടോബര്‍ 30വരെ നിരോധിച്ചിരിക്കുന്നത്. നിരോധനം നടപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാര്‍ത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍മാരും ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in