കേരളാ ബാങ്ക് - മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം; സർക്കാർ നടപടിയിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി

കേരളാ ബാങ്ക് - മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം; സർക്കാർ നടപടിയിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി

ലയന നടപടികൾ പൂർത്തിയായതായി സർക്കാർ കോടതിയെ അറിയിച്ചു
Updated on
1 min read

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരളാ ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടിയിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് . ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ലയന നടപടി ചോദ്യം ചെയ്തുള്ള അപ്പീലുകൾ തള്ളിയത്. ലയന നടപടികൾ പൂർത്തിയായതായി സർക്കാർ കോടതിയെ അറിയിച്ചു.

സഹകരണ രജിസ്ട്രാറുടെ നടപടികൾ സ്റ്റേ ചെയ്യാൻ സിംഗിൾ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റ് യു എ ലത്തീഫ് എംഎൽഎയും മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റുമാരും സമർപ്പിച്ച അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. നിയമാനുസൃതം നടപടികൾ പൂർത്തിയാക്കി ലയനം നടത്താമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേരളാ ബാങ്ക് - മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം; സർക്കാർ നടപടിയിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരളാ ബാങ്കില്‍ ലയിച്ചു; 14 ജില്ലകളും ഇനി കേരളാ ബാങ്കിന്റെ ഭാഗം

കേരളാ ബാങ്ക് രൂപീകരണത്തിനായി കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂല പ്രമേയം പാസ്സാക്കാതെ വിട്ടുനിന്നു. പക്ഷെ മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരളാ ബാങ്ക് രൂപീകൃതമാകുകയും ചെയ്തു. അതിനുശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാന സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കിയതോടെയാണ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോയത്. കഴിഞ്ഞദിവസമാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

logo
The Fourth
www.thefourthnews.in