Supreme Court
Supreme Court

'നിങ്ങള്‍ക്ക് തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേ?';സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേരളത്തോടും കേന്ദ്രത്തോടും സുപ്രീം കോടതി

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു എന്നു കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം
Updated on
1 min read

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു എന്നു കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Supreme Court
'സൈന്യത്തിനെതിരായ വാർത്ത പിൻവലിക്കണം', ദ കാരവാനോട് കേന്ദ്രം; നിയമപരമായി നേരിടുമെന്ന് മാസിക

രാവിലെ കോടതി ആരംഭിച്ചപ്പോള്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ കേസ് കോടതിയില്‍ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.

ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി ഇടപെടല്‍ അവസാനം മതിയെന്നും ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അടിയന്തരമായി വിഷയം തീര്‍പ്പാക്കണമെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

Supreme Court
രാജ്യത്ത് വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതില്‍ 28 ശതമാനം ഇടിവ്; ഉത്തർ പ്രദേശ് മുന്നില്‍

ഫണ്ട് അനുവദിച്ചില്ലെങ്കില്‍ പിഎഫ് അടക്കമുള്ളവ അനുവദിക്കുന്നതില്‍ പ്രശ്‌നമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും ഈ വിഷയം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ടന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഇതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങളാണ്. എന്നിരുന്നാലും കോടതി തന്നെയായിരിക്കും വിഷയത്തിലെ അവസാന തീരുമാനം എടുക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരൊക്കെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. വൈകുന്നേരം തന്നെ ചര്‍ച്ചയ്ക്ക് എത്താന്‍ സംസ്ഥാന ധനമന്ത്രിയോട് ആവശ്യപ്പെടാമെന്ന് കപില്‍ സിബല്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in