കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

'സ്വകാര്യ വിവരങ്ങൾ പരസ്യമാക്കേണ്ട'; കുടുംബ-വൈവാഹിക കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി

വ്യക്തി വിവരങ്ങള്‍ മറയ്ക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി
Updated on
1 min read

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് സുപ്രധാനമായ വിധി. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യ വിവരങ്ങളോ, കുടുംബ - വൈവാഹിക കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഹൈക്കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

സ്വകാര്യതയ്ക്കുള്ള അവകാശം വ്യക്തികൾക്കുണ്ട്. വ്യക്തി വിവരങ്ങൾ മറക്കാനുള്ള അവകാശമുണ്ടെന്നിരിക്കെ തുറന്ന കോടതികളിൽ നടക്കുന്ന കേസുകളിൽ സ്വകാര്യത ലംഘിക്കപ്പെടും. അതിനാൽ കുടുംബ - വൈവാഹിക കേസുകളിലും മറ്റും സ്വകാര്യതയെ മാനിക്കാൻ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ല. കുടുംബ കോടതിയിലുള്ളതോ തുറന്ന കോടതികൾ അംഗീകരിക്കാത്തതായ കേസുകളിലെയോ കക്ഷികളുടെ വ്യക്തിഗത വിവരങ്ങൾ വൈബ്സൈറ്റിലോ മറ്റോ പ്രസിദ്ധീകരിക്കരുത്. അത്തരം വ്യവഹാരങ്ങളിൽ കക്ഷികൾ നിർബന്ധിക്കുകയാണെങ്കിൽ, വെബ്‌സൈറ്റിലെ കക്ഷികളുടെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കേണ്ടതാണെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിലെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

വ്യക്തികൾക്ക് മറയ്ക്കാനുള്ള അവകാശം നിലവിൽ നടക്കുന്ന കോടതി വ്യവഹാരങ്ങളിൽ പൂർണമായും പാലിക്കപ്പെടൽ ബുദ്ധിമുട്ടാണ്. നിയമനിർമാണ സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. എന്നിരുന്നാലും, കേസിന്റെ വസ്‌തുതകളും സാഹചര്യങ്ങളും, കുറ്റകൃത്യവുമായോ മറ്റേതെങ്കിലും വ്യവഹാരവുമായി ബന്ധപ്പെട്ട കാലയളവും പരിഗണിച്ച് ഹര്‍ജിക്കാരുടെ സ്വകാര്യ വിവരങ്ങൾ നീക്കംചെയ്യാൻ കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in