പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ച്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്
Updated on
1 min read

പോക്‌സോ കേസില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ സിഎം അബൂബക്കറാണ് (78) പോക്‌സോ കേസില്‍ അറസ്റ്റിലായത്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ച്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.

സ്ഥിരമായി ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ ബഹളംവച്ച് പോകാറുണ്ടെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ പോക്‌സോ കേസാണിത്.

കേസില്‍ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി. 364(a),10,9E,9(1) എന്നീ സെക്ഷന്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

logo
The Fourth
www.thefourthnews.in