ഹൈക്കോടതി
ഹൈക്കോടതി

Exclusive- ജഡ്ജിമാരുടെ ‘സേവക’രുടെ എണ്ണം ഇരട്ടിയാക്കാൻ ഹൈക്കോടതി  ശുപാർശ 

56 അധിക തസ്തികകൾ സേവകർക്കായി സൃഷ്ടിക്കണം; ഡിജിറ്റൈസേഷനു വേണ്ടി 19 പുതിയ ഐ ടി തസ്തികകൾക്കും ശുപാർശ 
Updated on
2 min read

ജീവനക്കാരുടെ പെൻഷൻ പ്രായം വർധിക്കണമെന്ന ആവശ്യത്തിനു പിന്നാലെ, ഹൈക്കോടതി ജഡ്ജിമാരുടെ പേർസണൽ അറ്റെൻഡന്റുമാരുടെ എണ്ണം ഇരട്ടിയാക്കണമെന്ന് ഹൈക്കോടതി ഫുൾ കോര്‍ട്ട് സർക്കാരിനോട് ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 35 ജഡ്ജിമാർക്കും 12 അഡീഷണൽ ജഡ്ജിമാർക്കുമായി 47 പുതിയ ‘സേവക്’ തസ്തികൾ സൃഷ്ടിക്കണമെന്നാണ് നിർദേശം. ഇതിനൊപ്പം, നേരത്തെ ആവശ്യപ്പെട്ടിട്ടും സർക്കാർ നിരസിച്ച ഒൻപത് സേവക് തസ്തികകൾക്കായും ശുപാർശ നൽകിയിട്ടുണ്ട്. 

ഓഫീസ് അറ്റൻഡന്റിനു പുറമെ ഓരോ ജഡ്ജിമാർക്കും ഒരു സേവകിനെ അനുവദിച്ചിട്ടുണ്ട്. ഇത് രണ്ട് ആക്കണമെന്ന ഫുൾ കോർട്ട് നിർദേശം സെപ്റ്റംബർ 24 നു നടന്ന മീറ്റിങ്ങിൽ മുഖ്യമന്ത്രിക്ക് ചീഫ് ജസ്റ്റിസ് എസ് മണികുമാർ സമർപ്പിച്ചു.

ഓഫീസ് അറ്റൻഡന്റിനു പുറമെ ഓരോ ജഡ്ജിമാർക്കും ഒരു സേവകിനെ അനുവദിച്ചിട്ടുണ്ട്. ഇത് രണ്ട് ആക്കണമെന്ന ഫുൾ കോർട്ട് നിർദേശം സെപ്റ്റംബർ 24 നു നടന്ന മീറ്റിങ്ങിൽ മുഖ്യമന്ത്രിക്ക് ചീഫ് ജസ്റ്റിസ് എസ് മണികുമാർ സമർപ്പിച്ചു. നിലവിൽ 38 സേവക് തസ്തികകളാണ് ഹൈക്കോടതിയിലുള്ളത്; ഇത് 94 ആക്കി ഉയർത്താനാണ് ശുപാർശ. അധിക തസ്തികകൾക്കായി തുടക്ക ശമ്പളം മാത്രം കണക്കാക്കിയാൽ സർക്കാരിന് പ്രതിവർഷം 1.30 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. 

ഇതിനു പുറമെ ലെയിസണ്‍ ഓഫീസര്‍, ജോയിന്റ് സെക്രട്ടറി, സെക്ക്ഷന്‍ ഓഫീസര്‍ അസിസ്റ്റന്റ് ഗ്രേഡ് 1,  കോണ്‍ഫിഡന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 1, ടൈപിസ്റ്റ് ഗ്രേഡ് 2, ഡ്രൈവര്‍  എന്നി തസ്തികളില്‍ സംസ്ഥാന ലീഗല്‍ സര്‍വീസിലേക്കും താലൂക്ക് ലീഗല്‍ സര്‍വീസിലേക്കും സ്ഥിര നിയമനം നടത്തണമെന്ന നിർദേശവും ഹൈക്കോടതി സര്‍ക്കാരിനു മുന്നിൽ വച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ ഐടി വിഭാഗത്തില്‍ 5 സ്ഥിരം തസ്തികകളും ജില്ലാ കോടതികളില്‍ 14 തസ്തികകളും സൃഷ്ടിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. പുരോഗിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതി കാര്യക്ഷമമാക്കാനായാണ് ഈ നിയമനങ്ങൾ. 

ഒൻപത് അധിക സേവക് തസ്തികകൾ അനുവദിക്കണമെന്ന നിർദേശം നേരത്തെ ഹൈക്കോടതിയിൽ നിലവിലുള്ള ഏതെങ്കിലും സമാന തസ്തികകൾ പുനഃക്രമീകരിച്ചാൽ മതിയെന്ന നിർദ്ദേശത്തോടെ സർക്കാർ മടക്കിയിരുന്നു. സേവക് തസ്തികയ്ക്ക് തുല്യമായ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 345 പേർ മാത്രമേ ഉള്ളുവെന്നും ജോലിഭാരം കാരണം ഇവരെ പുനർവിന്യസിക്കാൻ സാധ്യമല്ലെന്നുമാണ് ഹൈക്കോടതി ഫുൾ കോര്‍ട്ട് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 

ഹൈക്കോടതി
Exclusive- ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണം; സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

എസ്എസ്എൽസി പരാജയപ്പെട്ടവരെയാണ് സേവക് തസ്തികയിൽ നിയമിക്കുന്നത്. 2016 വരെ ജഡ്ജിമാര്‍ സ്വന്തം നിലയ്ക്കായിരുന്നു ഈ തസ്തികകളില്‍ നിയമനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അപേക്ഷ ക്ഷണിച്ചു ഹൈക്കോടതി റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. കേരള, കര്‍ണ്ണാടക ഹൈക്കോടതികളില്‍ മാത്രമാണ് ഇപ്പോഴും ജീവനക്കാരെ കോടതികള്‍ നേരിട്ട് നിയമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പി എസ് സി വഴിയാണ് കോടതിയില്‍ ഒഴിവുവരുന്ന തസ്തികളില്‍ നിയമനം നടന്നുവരുന്നത്. 

മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ് പ്രകാരം കോടതി മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതേ യോഗത്തിന്റെ മിനുട്സ് അനുസരിച്ചാണ് ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 58 വയസായി ഉയർത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിന് ഒക്‌ടോബർ 25നു കത്ത് നൽകിയത്. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ഘട്ടത്തിൽ ഈ ആവശ്യങ്ങൾ നടപ്പാക്കുക സർക്കാരിന് എളുപ്പമാവില്ല. 

logo
The Fourth
www.thefourthnews.in