ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ഡോ. എം എസ് വല്യത്താൻ
Updated on
1 min read

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും കേന്ദ്രസർക്കാരിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു ഡോ. എം എസ് വല്യത്താൻ. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽനിന്ന് എംഎസ് നേടി. തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടറായി എത്തിയ ശേഷമാണ് മലയാളികൾ അദ്ദേഹത്തെ കൂടുതൽ അടുത്തറിയുന്നത്. 1974 മുതൽ 1994 വരെ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു.

അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചുള്ള ചികിത്സ രീതികൾക്ക് പ്രാമുഖ്യം നൽകി

ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്ന വാൽവുകൾ തദ്ദേശമായി നിർമിക്കാനും വിലക്കുറവിൽ ലഭ്യമാക്കാനുമൊക്കെ പരിശ്രമങ്ങൾ നടത്തിയതിന് നേതൃത്വം നൽകിയിരുന്നു. 2005ൽ പദമവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു.

1994ലാണ് മണിപ്പാൽ വാഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. വല്യത്താൻ ചുമതലയേൽക്കുന്നത്. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചുള്ള ചികിത്സ രീതികൾക്ക് പ്രാമുഖ്യം നൽകിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. ഇരു ചികിത്സാരീതിയിലെയും ഗുണങ്ങളെ ഉപയോഗിച്ച് കൂടുതൽ മികവുറ്റ ചികിത്സ ലഭ്യമാക്കുന്നതിൽ ഒരുപാട് സംഭാവനകളും അദ്ദേഹം നൽകിയിരുന്നു.

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ
'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍

1999 ൽ ഫ്രഞ്ച് സർക്കാർ നൽകിയ ബഹുമതിയായ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.

logo
The Fourth
www.thefourthnews.in