ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം; വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കോടതി

ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം; വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കോടതി

സാക്ഷികളെ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഏല്‍പ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം
Updated on
1 min read

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണത്തിന്‌റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യം അനുവദിച്ചത്.

ഡോ. റുവൈസിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഏല്‍പ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം; വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കോടതി
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന് മുന്‍കൂര്‍ ജാമ്യമില്ല

ഡോ. റുവൈസിന് ജാമ്യം അനുവദിക്കരുതെന്നും ഡോ. ഷഹ്ന ആത്മഹത്യ ചെയ്യാനുള്ള കാരണം വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ ഏഴ് മുതല്‍ കസ്റ്റഡിയിലായ പ്രതിയെ അഞ്ച് ദിവസം പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. കൂടുതല്‍ ദിവസം ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.

വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കണമെന്നും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത് തന്റെ പഠനത്തെയും കരിയറിനെയും ബാധിക്കുമെന്നുമായിരുന്നു റുവൈസിന്‌റെ വാദം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്‌റെ അറസ്റ്റെന്നും ഡോ. റുവൈസ് വാദിച്ചു.

അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ല. സര്‍ക്കാരിന് പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല്‍ റഷീദിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.

ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം; വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കോടതി
ലൈംഗികാതിക്രമ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തൽ: ഐപിസി വകുപ്പ് ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജിക്ക് പഠിച്ചിരുന്ന ഷഹ്നയെ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുര്‍ന്ന് നടത്തിയ പരിശോധനയില്‍ ''എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,'' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിയും പിജി അസോസിയേഷന്‍ നേതാവുമായ വ്യക്തിയില്‍നിന്ന് ഷഹ്നയ്ക്ക് വിവാഹാലോചന വന്നിരുന്നു. പിന്നീട്, വിവാഹം നടക്കണമെങ്കില്‍ 150 പവന്‍ സ്വര്‍ണം, 50 ലക്ഷം രൂപയുടെ സ്വത്ത്, ബി എം ഡബ്ല്യു കാറ് എന്നിവ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആലോചന മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. ഈ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു ഷഹ്നയെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in