ഗവർണർ അയഞ്ഞു; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി

ഗവർണർ അയഞ്ഞു; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി

സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥന്റെ നിയമനം
Updated on
1 min read

സാങ്കേതിക സര്‍വകലാശാല നിയമനത്തില്‍ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍. ഡോ. സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാല താത്കാലിക വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് സജി ഗോപിനാഥന്റെ നിയമനം. ഡോ. സിസ തോമസിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സജി ഗോപിനാഥിന്റെ നിയമനം.

ഗവർണർ അയഞ്ഞു; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ആവശ്യം നിരസിച്ച് ട്രൈബ്യൂണല്‍

നേരത്തെ സജി ഗോപിനാഥിനെ വി സിയായി നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിയായിരുന്നു സിസ തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കിയത്. എന്നാല്‍ കോടതി വിധികള്‍ തുടര്‍ച്ചയായി തിരിച്ചടിയായതോടെ കെടിയു വി സിയുടെ താത്കാലിക ചുമതല സര്‍ക്കാരിന് താല്‍പ്പര്യമുള്ളവര്‍ക്ക് നല്‍കാമെന്ന നിലപാടില്‍ ഗവര്‍ണര്‍ എത്തിയിരുന്നു.

ഗവർണർ അയഞ്ഞു; ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി
സർക്കാരിന് വഴങ്ങി ഗവർണർ; സിസ തോമസിന്റെ കാലാവധി നീട്ടേണ്ട; താത്പര്യമുള്ളയാളെ വി സി ആക്കാം

ഏപ്രില്‍ ഒന്ന് മുതല്‍ സജി ഗോപിനാഥിനോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റാര്‍ക്കുമെങ്കിലോ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗവര്‍ണറുടെ സെക്രട്ടറി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. നേരത്തെ, സിസ തോമസ് വിരമിക്കുമ്പോൾ പകരം വി സിയെ നിയമിക്കുന്നതിനായി ഗവർണർ സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടിരുന്നു. മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി സിയായി നിയമിച്ചത്. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേൽക്കും.

കെടിയു വി സി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നിലനിന്നിരുന്ന നീണ്ട പോരിനൊടുവിലാണ് തീരുമാനം. ഡിജിറ്റൽ വി സി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളിക്കൊണ്ടാണ് ഗവർണർ സിസ തോമസിന് വി സിയുടെ താത്കാലിക ചുമതല നൽകിയത്.

logo
The Fourth
www.thefourthnews.in