ഡോ. സിസ തോമസിനെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി വിശദവാദം കേള്‍ക്കാതെ തള്ളി സുപ്രീംകോടതി

ഡോ. സിസ തോമസിനെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി വിശദവാദം കേള്‍ക്കാതെ തള്ളി സുപ്രീംകോടതി

ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിന്‌റെ ഹര്‍ജി വിശദമായ വാദം കേള്‍ക്കാതെ തള്ളി
Updated on
1 min read

കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിന്‌റെ ഹര്‍ജി വിശദമായ വാദം കേള്‍ക്കാതെ തള്ളി.

സിസ തോമസിനെതിരായ നടപടി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസുകളും തുടര്‍ നടപടികളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്‌റെ പ്രതികാര നടപടികള്‍ സര്‍വീസിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിവിധി. ഇത് തെറ്റാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നുമായിരുന്നു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്.

'വലിയ പ്രതിഷേധത്തിനിടെയാണ് വൈസ് ചാന്‍സലറായി ചുമതയേറ്റത്. വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുമ്പോള്‍ ഒപ്പിടേണ്ട ബുക്ക് പോലും ലഭിച്ചില്ല, അതിനാല്‍ വെള്ളക്കടലാസിലാണ് ഒപ്പുവെച്ചത്. ഉദ്യോഗസ്ഥര്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഒപ്പിടാനുള്ള സൗകര്യം സര്‍വകലാശാല അധികൃതര്‍ ഇതുവരെ ഒരുക്കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഒപ്പിട്ടു നല്‍കാനാവുന്നില്ലെന്നും' സിസ തോമസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാങ്കേതിക സര്‍കലാശാല വൈസ് ചാന്‍സലറാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും സിസ തോമസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഡോ. സിസ തോമസിനെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി വിശദവാദം കേള്‍ക്കാതെ തള്ളി സുപ്രീംകോടതി
മാവോയിസ്റ്റ് ബന്ധ കേസ്: ജി എൻ സായിബാബ ഉൾപ്പെടെ ആറു പേർ കുറ്റവിമുക്തർ

സര്‍ക്കാരിന്‌റെ അനുമതി ഇല്ലാതെ സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്തതിനെത്തുടര്‍ന്നായിരുന്നു ഡോ. സിസ തോമസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെത്തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി- യുജിസി ചട്ടങ്ങള്‍ പ്രകാരം സിസ തോമസിനെ ഗവര്‍ണര്‍ താല്‍ക്കാലിക വിസി ആക്കി നിയമിച്ചത്.

സങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഡയറക്ടറായിരുന്ന ഡോ. സിസ തോമസ് മാതൃവകുപ്പിന്റെ അനുമതി വാങ്ങിക്കാതെയാണ് ചുമതല ഏറ്റെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സിസ തോമസിന്റെ നടപടിയെ കടുത്ത സര്‍വീസ് ചട്ടലംഘനമാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താല്‍ക്കാലിക നിയമനം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നത്.

logo
The Fourth
www.thefourthnews.in