കൊച്ചിയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ  ഡ്രൈവർ അറസ്റ്റിൽ

കൊച്ചിയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
Updated on
1 min read

കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ന​രഹത്യക്കെതിരെ കേസെടുത്തു. കൊച്ചി സെന്റ്ട്രൽ പോലീസാണ് ഇയാളെ പിടികൂടിയത്.

അപകടം ഉണ്ടായതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ കോടതി ഇടപെട്ടതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. റോഡിൽ ഇനിയൊരു ജീവൻ പൊലിയരുതെന്നും വിഷയത്തിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്നും കോടതി കൊച്ചി ഡിസിപിക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ബസിന്റെ അമിത വേ​ഗം കണ്ടിട്ടും ട്രാഫിക് പോലീസ് നടപടി എടുക്കാത്തതും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

കൊച്ചിയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ  ഡ്രൈവർ അറസ്റ്റിൽ
അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടലോടെ ഹൈക്കോടതി; നടപടിയെടുത്താൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്ന് ഡിസിപി

അതേസമയം, വാഹനങ്ങളുടെ അമിത വേ​ഗത നിയന്ത്രിക്കാൻ നടപടി കർശനമാക്കിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂടാതെ, കോടതിയുടെ ഇടപെടലിന് പിന്നാലെ കൊച്ചിയിൽ പോലീസ് വാഹന പരിശോധനയും കർശനമാക്കി. അതേസമയം, പോലീസ് ക്ലീയറൻസ് ഉളളവരെ മാത്രമേ ബസ് ഡ്രൈവർമാരായി നിയമിക്കൂ എന്ന് ബസ് കോ - ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ടി ​ഗോപിനാഥ് പറഞ്ഞു. നിയമവിരുദ്ധമായി ബസ് ഓടിക്കുന്നവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലുകളിൽ മരണമടയുന്നവരുടെ എണ്ണം വർധിക്കുന്നതിനിടയിലാണ് ഇന്ന് കൊച്ചി കച്ചേരിപ്പടിയിൽ വൈപ്പിൻ സ്വദേശി ആന്റണി ബസിടിച്ച് മരിച്ചത്. രാവിലെയാണ് സംഭവം നടന്നത്. കച്ചേരിപ്പടിയിലെ മാധവ ഫാർമസി ജങ്ഷനിലെ സി​ഗ്നലിൽ ബൈക്കിനെ മറികടക്കവെയാണ് ആന്റണിയെ ബസ് ഇടിച്ചിടുന്നത്. ഇടിയുടെ ആഘാതത്തിൽ വീണ ആന്റണി ബസിന്റെ ടയറിന്റെ അടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു.

logo
The Fourth
www.thefourthnews.in