തൃശൂരില്‍ പോലീസ് പരിശോധന
തൃശൂരില്‍ പോലീസ് പരിശോധന

മദ്യപിച്ച് ബസ് ഓടിച്ചു; തൃശൂരില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പോലീസ് പിടിയില്‍

ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും പോലീസ് പരിശോധന
Updated on
1 min read

വാഹനാപകടങ്ങള്‍ പതിവായതോടെ തൃശൂരില്‍ സ്വകാര്യ ബസുകളില്‍ പോലീസ് പരിശോധന. പോലീസിന്റെ 'സ്പെഷ്യല്‍ ഡ്രൈവി'ല്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ജോലിക്കെത്തിയ അഞ്ച് കണ്ടക്ടര്‍മാരും പോലീസ് പിടിയിലായി.

രാവിലെ 6 മണിമുതല്‍ ആരംഭിച്ച പരിശോധന ഒന്നരമണിക്കൂര്‍ നീണ്ടു നിന്നു. തൃശൂര്‍ ഈസ്റ്റ് പോലീസും സിറ്റി പോലീസും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ശക്തന്‍ സ്റ്റാന്‍ഡും വടക്കേ സ്റ്റാന്‍ഡും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

തൃശൂരില്‍ പോലീസ് പരിശോധന
തൃശൂരില്‍ പോലീസ് പരിശോധന

ജില്ലയില്‍ അപകടം പതിവായതോടെ ബസ് ഡ്രൈവര്‍മാരുടെ സാഹസിക ഡ്രൈവിങ്ങിനെതിരെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനയ്ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലമില്ലാതായതോടെയാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞദിവസം പൂത്തോളില്‍ സ്വകാര്യ ബസ് മനപൂര്‍വം കാറിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ പോലീസിന്റെ പിടിയിലായി.

രാവിലെ തന്നെ ബസ് ജീവനക്കാര്‍ മദ്യപിച്ചെത്തുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ നടപടികള്‍. ഇത്തരം പരിശോധനകള്‍ തുടരുമെന്ന് സിറ്റി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ബസുകള്‍ പോലീസ് നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കും. എന്നാല്‍ പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in