കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ബിനാമികളെന്ന് സംശയിക്കുന്ന മറ്റ് നാലുപേരുടെ വീടുകളിലും പരിശോധന
Updated on
1 min read

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീന്റെയും അദ്ദേഹവുമായി ബന്ധമുള്ള നാലുപേരുടേയും വീടുകളിൽ ഇഡി റെയ്ഡ്. ബാങ്ക് തട്ടിപ്പിൽ എ സി മൊയ്തീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തുന്നത്. എ സി മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. ബാങ്കിലെ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.

സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി സി കെ ചന്ദ്രന്റെയും എ സി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു

കരുവന്നൂർ ബാങ്കിൽ നടന്ന 300 കോടിയുടെ തട്ടിപ്പ് കേസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇ ഡി അന്വേഷിച്ചുവരികയായിരുന്നു. കേസില്‍ പല തവണ ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ജീവനക്കാരുടെ മൊഴിയില്‍ പലതും സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന് എതിരാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
തുവ്വൂർ കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍, ആഭരണം കവരാനെന്ന് സംശയം

മുന്‍പ് കേരളാ പോലീസ് അന്വേഷിച്ച കേസില്‍, ബാങ്ക് ജീവനക്കാരെയും സിപിഎം ജില്ലാ നേതാക്കളെയും പ്രതിചേർത്തിരുന്നു. എന്നാല്‍, ഇതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണം ഇ ഡി ഏറ്റെടുത്തത്. സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി സി കെ ചന്ദ്രന്റെയും എ സി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കേസിൽ ജയിലിൽ കഴിയുന്ന ഒന്നാംപ്രതിയും കരുവന്നൂർ ബാങ്ക് സെക്രട്ടറിയുമായിരുന്ന ടി ആർ സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണനായിരുന്നു ആവശ്യം ഉന്നയിച്ചത്.

ഭരണസമിതി തീരുമാനമെടുത്ത ഫയലുകളിൽ ഒപ്പിടുക മാത്രമാണ് മകൻ ചെയ്തതെന്ന് രാമകൃഷ്‌ണൻ പറഞ്ഞിരുന്നു. രേഖകളില്ലാതെയും ഈടില്ലാതെയും വായ്പ കൊടുക്കാൻ തീരുമാനമെടുത്ത കമ്മിറ്റി അംഗങ്ങൾക്കെതിരെയും രാമകൃഷ്‍ണൻ രംഗത്തുവന്നിരുന്നു. എന്നാൽ പോലീസ് അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്നായിരുന്നു അന്ന് എ സി മൊയ്തീൻ സ്വീകരിച്ച നിലപാട്.

logo
The Fourth
www.thefourthnews.in