കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; സിഎസ്ഐ സഭാ ആസ്ഥാനത്ത് ഇഡി റെയ്ഡ്
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് പരിശോധന. തിരുവനന്തപുരത്തെ പാളയം എൽഎംഎസ് ആസ്ഥാനം ഉൾപ്പടെ മൂന്നിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ്, സെക്രട്ടറി ടി പി പ്രവീണിന്റെ വീട്, കോളേജ് മുൻ ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിന്റെ വീട് എന്നിവിടങ്ങളാണ് പരിശോധന നടന്ന മറ്റ് സ്ഥലങ്ങള്‍.
സിഎസ്ഐ സഭയുടെ പല സാമ്പത്തിക ഇടപാടുകളിലും നേരത്തേ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു. മെഡിക്കൽ കോളേജ് അഴിമതിയ്ക്ക് പുറമെ ഓഡിറ്റിൽ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ് റസലാം ഉൾപ്പടെ മൂന്ന് പേർക്കെതിരെ നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ് റസലാം ഉൾപ്പടെ മൂന്ന് പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ് റസലാം ഉൾപ്പടെ മൂന്ന് പേർക്കെതിരെ നേരത്തെ ഹൈക്കോടതിയുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. മെഡിക്കൽ കോളേജ് കോഴക്കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം ഇ ഡിക്ക് നൽകണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
ഡോ. ബെന്നറ്റ് എബ്രഹാം, മുൻ കൺട്രോളർ പി തങ്കരാജ്, മുൻ പ്രിൻസിപ്പാൾ പി മധുസൂദനൻ എന്നിവർക്കെതിരെ നിലവിൽ കേസുണ്ട്. മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളിൽ നിന്ന് വൻതുക കൈപ്പറ്റിയതിനാണ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തത്. ഡോ. ബെന്നറ്റ് എബ്രഹാമിനും മറ്റ് ഉദ്യോഗസ്ഥർക്കും അഴിമതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സമിതി കണ്ടെത്തിയിരുന്നു.
ഡോ. ബെന്നറ്റ് എബ്രഹാം, മുൻ കൺട്രോളർ പി തങ്കരാജ്, മുൻ പ്രിൻസിപ്പാൾ പി മധുസൂദനൻ എന്നിവർക്കെതിരെ നിലവിൽ കേസുണ്ട്.
ബിഷപ്പ് റസാലം നൽകിയ വ്യാജ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സമർപ്പിച്ച് കോളേജിൽ പ്രവേശനം നേടിയ 11 എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനം 2020 ജൂലൈയിൽ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2019ൽ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാൻ അഡ്മിഷൻ ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് കോടതി നിർദേശം നൽകുകയും ചെയ്തു. ആർ രാജേന്ദ്രബാബു അധ്യക്ഷനായ സമിതിയാണ് റസാലത്തിനെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്തത്. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അമിത ഫീസ് തിരികെ നൽകുന്നതിന് സർക്കാർ സ്വീകരിക്കേണ്ട നടപടികളും സമിതി ശുപാർശ ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 24 വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.