ഇലന്തൂർ ഇരട്ടബലി;കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും, ഇന്ന് തെളിവെടുപ്പെന്ന് ഡിജിപി

ഇലന്തൂർ ഇരട്ടബലി;കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും, ഇന്ന് തെളിവെടുപ്പെന്ന് ഡിജിപി

മൂന്ന് പ്രതികളെയും പത്തനംതിട്ടയിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും
Updated on
1 min read

ഇരട്ട നരബബി നടന്ന ഇലന്തൂരിലെ വീട്ടിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണ സംഘം. കൂടുതല്‍ പേർ ഇരകളായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത്. മൂന്ന് പ്രതികളെയും പത്തനംതിട്ടയിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് ഡിജിപി പറഞ്ഞു. മൃതദേഹം മണത്ത് കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചും ജെസിബി ഉപയോഗിച്ചും വീട്ടുവളപ്പിൽ ഇന്ന് പരിശോധന നടത്തും.

പുരയിടത്തിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടുതൽ മൃതദേഹങ്ങൾ മറവ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. പ്രതികളുടെ സാന്നിധ്യത്തിലാകും കുഴിയെടുപ്പും പരിശോധനയും നടത്തുക. നരബലിക്കായി മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൂടുതൽ സ്ത്രീകളെ ഉന്നംവെച്ചിരുന്നുവെന്നാണ് വിവരം.

അതേസമയം ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ ഷാഫിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുപത് മണിക്കൂറോളമാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഷാഫിയെ കുറിച്ചുള്ള വിശദമായ അന്വേഷണവും തുടരുകയാണ്. മുഹമ്മദ് ഷാഫിയെ പത്മയുടെ സ്വർണം പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.

ഷാഫിയുടെ വീട്ടിലും ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തി. ഷാഫിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങൾ പണയപ്പെടുത്തിയതിന്റെ രേഖകളടക്കമാണ് കണ്ടെത്തിയത്. പ്രതികളെ പന്ത്രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in