കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും
കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും

വിഷാദ രോഗിയാണെന്ന് ലൈല കോടതിയില്‍; പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ്
Updated on
1 min read

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളെയും എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും പ്രതി ലൈല കോടതിയെ അറിയിച്ചു. പോലീസിനെതിരെ പരാതിയൊന്നുമില്ലെന്നും പ്രതികള്‍ വ്യക്തമാക്കി. പ്രതികളായ ഷാഫിയെയും ഭഗവല്‍സിംഗിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും.

ഭഗവല്‍ സിംഗിന്‌റെ ഇലന്തൂരിലെ വീട്ടില്‍ ഇന്നും തെളിവെടുപ്പ് തുടരും. കൊലപാതകം നടന്നെന്ന് സംശയിക്കുന്ന റൂമിലടക്കം വിശദമായ ഫോറന്‍സിക് പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസ് നീക്കം.

റോസ്‌ലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26നുമാണ് കൊലപ്പെടുത്തിയത്. രണ്ട് സ്ത്രീകളെയും തട്ടിക്കൊണ്ടു വന്ന ദിവസം തന്നെ കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ആദ്യം കണ്ടെത്തിയ പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു. രണ്ടാമത് കണ്ടെത്തിയ റോസ്‌ലിയുടെ മൃതദേഹം അഞ്ച് കഷ്ണങ്ങളായാണ് മുറിച്ചത്. മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in