ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല; നിലവിലെ താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല; നിലവിലെ താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി

2022 ജൂണില്‍ വര്‍ധിപ്പിച്ച നിരക്കിന് ഈമാസം 31 വരെയായിരുന്നു പ്രാബല്യം
Updated on
1 min read

സംസ്ഥാനത്ത് ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയുണ്ടാകില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. 2022 ജൂണില്‍ വര്‍ധിപ്പിച്ച നിരക്കിന് ഈമാസം 31 വരെയായിരുന്നു പ്രാബല്യം. വീണ്ടും നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചെങ്കിലും, കമ്മീഷന്‍ ഹിയറിങ് നടത്തി തീരുമാനമെടുത്തില്ല. പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി നീട്ടുകയായിരുന്നു

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല; നിലവിലെ താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി
വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍; നാല് മാസത്തേക്ക് യൂണിറ്റിന് ഒന്‍പത് പൈസ കൂടും

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് പുറത്തിറക്കിയത്. അഞ്ച് വര്‍ ഷത്തേക്കുള്ള നിരക്ക് ഒരുമിച്ച് പ്രഖ്യാപിക്കാതെ ഒരു വര്‍ഷത്തേക്കുള്ള നിരക്ക് മാത്രം നിശ്ചയിച്ചായിരുന്നു ഉത്തരവ്. ജൂണ്‍ 30ന് മുന്‍പ് കമ്മീഷന്‍ നിരക്ക് വര്‍ധനയില്‍ തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ നിലവിലെ താരിഫ് വീണ്ടും നീട്ടേണ്ടി വരും.

Attachment
PDF
Tariff Order Revision w.e.f 01.04.2023.pdf
Preview

വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണുള്ളത്. 2022 ജൂലൈ മുതൽ സെപ്റ്റംബർ വരെ യൂണിറ്റിന് 14 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 30 പൈസയും സര്‍ചാര്‍ജ് ചുമത്തണമെന്നാണ് കെഎസ്ഇബി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല; നിലവിലെ താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി
റെഗുലേറ്ററി കമ്മീഷന്‍ അനുമതിയില്ലാതെ മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാം; ചട്ടഭേദഗതിയുമായി കേന്ദ്രം

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാനും മറ്റുമായി അധികം ചെലവായ 87 കോടി രൂപ സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കാന്‍ നേരത്തെ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. നാലുമാസത്തേക്ക് ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പത് പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്. 2023 ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ പിരിച്ചെടുക്കാനായിരുന്നു അനുമതി.

logo
The Fourth
www.thefourthnews.in