ഗഡിയേ ഞാന്ണ്ട്ട്ടാ തൃശൂര്‍ പൂരത്തിന്...

മൂന്ന് വര്‍ഷത്തെ വിലക്കിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിനെത്തുന്നു

മൂന്ന് വര്‍ഷത്തെ വിലക്കിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിനെത്തുന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാണ് രാമന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുക. എന്നാല്‍ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരവിളംബരമറിയിക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ആനയെ തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ആറ് പാപ്പന്മാര്‍ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയ രാമചന്ദ്രനെ അപകട സാധ്യത കണക്കിലെടുത്താണ് വിലക്കിയത്. മറ്റന്നാളാണ് തൃശൂര്‍ പൂരം. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലിപ്പിരിയല്‍

Related Stories

No stories found.
logo
The Fourth
www.thefourthnews.in