തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു, ലഗേജ് കിട്ടാന്‍ താമസമെന്നും പരാതി

തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു, ലഗേജ് കിട്ടാന്‍ താമസമെന്നും പരാതി

ശമ്പളപരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ട് ഇന്നലെ രാത്രി മുതലാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്
Updated on
1 min read

കരാര്‍ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. വിമാനങ്ങള്‍ അര മണിക്കൂര്‍ വരെ ഇപ്പോള്‍ വൈകുന്നുണ്ട്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ശമ്പളപരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ട് ഇന്നലെ രാത്രി മുതലാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്. സമരത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ലഗേജ് കിട്ടാന്‍ താമസം നേരിടുന്നതായി പരാതി ഉയരുന്നുണ്ട്. മാത്രമല്ല ബാഗിന്‌റെ പൂട്ട് പൊട്ടിച്ച നിലയിലാണ് ലഗേജ് കിട്ടിയതെന്നും യാത്രക്കാരന്‍ പറയുന്നു. സാധനങ്ങള്‍ നഷ്ടപ്പെട്ടതായും അബുദാബിയില്‍ നിന്നെത്തിയ ഒരു യാത്രക്കാരന്‍ ആരോപിക്കുന്നു. 4.40ന് എത്തിയ അബുദാബി- തിരുവനന്തപുരം എയര്‍ അറേബ്യ വിമാനത്തിലെ ലഗേജ് യാത്രക്കാര്‍ക്ക് ലഭിച്ചത് 6.15നാണ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു, ലഗേജ് കിട്ടാന്‍ താമസമെന്നും പരാതി
ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മാസങ്ങളായി കേന്ദ്ര ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ പലതവണ ചര്‍ച്ച നടന്നെങ്കിലും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണു സമരമെന്നു സംയുക്ത യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in