കാസർഗോഡുകാർ ചികിത്സ കിട്ടാതെ മരിക്കണോ? -ദയാബായി

സമരത്തിന് നേരെ മുഖം തിരിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കരിദിനമാചരിക്കുകയാണ് സമര സമിതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം 10-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് നേരെ മുഖം തിരിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ന് കരിദിനമാചരിക്കുകയാണ് സമര സമിതി. 2017 ന് ശേഷം പുതിയ ദുരിത ബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ എത്രയും വേഗം നടത്തണമെന്നും ജില്ലയുടെ ആരോഗ്യ രംഗത്തെ പരിമിതികള്‍ പരിഹരിക്കണമെന്നുമാണ് ദയാബായിയുടെ നേതൃത്വത്തിലുള്ള സമര സമിതി ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിന്റെ തസ്തികയില്‍ നിയമനം നടന്നുവെങ്കിലും ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല. കിടപ്പിലായവര്‍ക്കായി പ്രാദേശിക തലത്തില്‍ പരിചരണ കേന്ദ്രങ്ങള്‍ തുറക്കണമെന്നും മെഡിക്കല്‍ കോളേജ് അടിയന്തരമായി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ദയാബായി ദ ഫോര്‍ത്തിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in