KERALA
എൻഡോസൾഫാൻ ദുരിതബാധിതർ ഭരണകൂട ഭീകരതയുടെ ഇരകൾ
നാലിന ആവശ്യങ്ങളാണ് സമരസമിതി സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്
എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ ആവശ്യങ്ങൾ അംഗീകരിക്കാൻ സമരസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ദുരിതബാധിതർക്ക് നേരെ മുഖം തിരിക്കുകയാണെന്നും സമരസമിതിയുമായി സർക്കാർ ചർച്ചയ്ക്ക് തായാറാകണമെന്നും അദ്ദേഹം പറഞ്ഞു. നാലിന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ വച്ച് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്റെ ആറാം ദിനമാണ് സാമൂഹ്യ പ്രവർത്തകരടക്കം സെക്രട്ടറിയേറ്റിൽ പ്രതിഷേധവുമായി വന്നെത്തിയത്.