എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം; സ്നേഹസാന്ത്വനം പദ്ധതിക്ക് 17 കോടിയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം; സ്നേഹസാന്ത്വനം പദ്ധതിക്ക് 17 കോടിയുടെ ഭരണാനുമതി

മൊത്തം 19.09 കോടി രൂപയ്ക്കായാണ് ഭരണാനുമതി തേടിയത്
Updated on
1 min read

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്‌നേഹസാന്ത്വനം പദ്ധതിക്ക് 17 കോടി രൂപയുടെ ഭരണാനുമതി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കാണ് തുക അനുവദിച്ചത്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 19.09 കോടി രൂപയ്ക്കായാണ് ഭരണാനുമതി തേടിയത്. എന്നാല്‍, സെപ്റ്റംബര്‍ രണ്ടിന് ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തില്‍ 17 കോടിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന പ്രതിമാസ തുക, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികള്‍ക്ക് പരിചരണം നല്‍കുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, പുതുതായി കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന സ്നേഹ സാന്ത്വനം പദ്ധതി, പുതുതായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസസഹായം നല്‍കുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്

ഗുണഭോക്താക്കളുടെ പേരുകള്‍ ഇരട്ടിക്കുന്നത് ഒഴിവാക്കാന്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഡാറ്റ ഉപയോഗപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. കൂടുതല്‍ കാലതാമസം കൂടാതെ, ഗുണഭോക്താക്കളുടെ മസ്റ്ററിങ് പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചുവേണം തുക വിനിയോഗിക്കാനെന്നും ഉത്തരവില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in