തൊടുപുഴയിൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

തൊടുപുഴയിൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

19 കാരനായ അരുൺ ഒരു മാസത്തോളമായി വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ല
Updated on
1 min read

എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. തൊടുപുഴ അൽ- അസ്ഹർ കോളേജിലെ രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി എ ആർ അരുൺരാജാണ് മരിച്ചത്. പത്തനാപുരം ചാരുവില്ല സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിലും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് അരുൺ തൂങ്ങിമരിച്ചത്. അന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഒരു സുഹൃത്തിനെയല്ലാതെ മറ്റാരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല.

കോളേജിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മടത്തിക്കണ്ടത്തുള്ള സ്വകാര്യ ഹോസ്റ്റലിലെ മുറിയിലായിരുന്നു അരുണിന്റെ താമസം. അധികം സുഹൃത്തുക്കളില്ലാതിരുന്ന അരുൺ വളരെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 19 കാരനായ അരുൺ ഒരു മാസത്തോളമായി വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ല. വീട്ടിലും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് അരുൺ തൂങ്ങിമരിച്ചത്. അന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഒരു സുഹൃത്തിനെയല്ലാതെ മറ്റാരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. പെട്രോൾ അടിക്കണം എന്ന് മാത്രമാണ് അപ്പോള്‍ സുഹൃത്തിനോട് പറഞ്ഞത്.' തൊടുപുഴ പോലീസ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

തിങ്കളാഴ്ച രാത്രി താൻ മരിക്കാൻ പോകുകയാണെന്ന് തരത്തിൽ അരുൺ രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. പിറ്റേന്ന് ഇത് ശ്രദ്ധയിൽപ്പെട്ട അടുത്ത മുറികളിൽ താമസിക്കുന്ന സുഹൃത്തുക്കൾ അരുണിന്റെ മുറിയിലെത്തി പരിശോധിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് വിദ്യാർഥികൾ തൊടുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പോലീസ് ഹോസ്റ്റലിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അരുൺരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജുമായി ബന്ധപ്പെട്ട് അരുൺരാജിന് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു.

കുറച്ച് നാളായി അരുൺ മാനസിക സമ്മർദത്തിലായിരുന്നു. കോളേജുമായി ബന്ധപ്പെട്ട് അരുൺരാജിന് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു. അരുൺരാജ് മിടുക്കനായ വിദ്യാർഥിയായിരുന്നുവെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി. കുടുംബപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

logo
The Fourth
www.thefourthnews.in